Latest News

വയലിലെ വെള്ളക്കെട്ടില്‍ വീണ് മൂന്നു കുട്ടികള്‍ മരിച്ചു

വടകര: കളിക്കാന്‍ പോയ മൂന്നു കുട്ടികള്‍ വയലിലെ വെള്ളക്കെട്ടില്‍ വീണു മരിച്ചു. ഒഞ്ചിയം തയ്യില്‍ ക്ഷേത്രത്തിനടുത്ത് ഊരാളശേരി അഷറഫിന്റെ മകന്‍ അഫ്‌ലാഹ് ഷഹല്‍ (10), നാവത്ത് പീടികയില്‍ മുസ്തഫയുടെ മകന്‍ അജ്മല്‍ (എട്ട്), പുതിയോട്ടുംകണ്ടി റഫീഖിന്റെ മകന്‍ മുഹമ്മദ് റിസ്‌വാന്‍ (11) എന്നിവരാണ് മരിച്ചത്. മൂവരും അയല്‍വാസികളാണ്.

ശനിയാഴ്ച രാവിലെ പതിനൊന്നോടെ കളിക്കാനിറങ്ങിയ കുട്ടികള്‍ ഉച്ച കഴിഞ്ഞിട്ടും തിരിച്ചെത്തിയില്ല. മൂന്നരയ്ക്ക് വയല്‍ക്കരയിലൂടെ പോയവര്‍ കുട്ടികളുടെ വസ്ത്രങ്ങളും ചെരുപ്പുകളും കണ്ടു സംശയം തോന്നി നടത്തിയ തിരച്ചിലിനൊടുവിലാണ് മൂവരുടെയും മൃതദേഹങ്ങള്‍ കണ്ടെടുത്തത്. ആദ്യം വയലിലെ വലിയ വെള്ളക്കെട്ടില്‍ തിരച്ചില്‍ നടത്തിയെങ്കിലും കുട്ടികളെ കിട്ടിയില്ല. അടുത്തുള്ള ചെറിയ വെള്ളക്കെട്ടിലായിരുന്നു കുട്ടികള്‍ അകപ്പെട്ടത്.

മുഹമ്മദ് റിസ്‌വാന്‍ ഒഞ്ചിയം ഗവ. യുപി സ്‌കൂളിലും മറ്റുള്ളവര്‍ ഒഞ്ചിയം ഗവ. എല്‍പി സ്‌കൂളിലുമാണ് പഠിക്കുന്നത്. സാഹിറയാണ് മരിച്ച അഫ്‌ലാഹ് ഷഹലിന്റെ മാതാവ്. നസീമയാണ് അജ്മലിന്റെ മാതാവ്. സഹോദരന്‍: മനാഫ്. റഷീദയാണ് മുഹമ്മദ് റിഫ്‌വാന്റെ മാതാവ്. സഹോദരങ്ങള്‍: ഫാത്തിമത്ത്, റിഫാന.


Keywords: Kerala News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.