കാഞ്ഞങ്ങാട്: ചൊവ്വാദോഷം ഒരു ദോഷമാണോ? ചൊവ്വയില്‍ മനുഷ്യന്‍ ഉണ്ടായിരുന്നോ? കാര്‍ബണ്‍ സംയുക്തങ്ങള്‍ ധാരാളം ഉണ്ടായിട്ടും ആഗോളതാപനം ഇല്ലാത്തതെന്തേ? ചൊവ്വയില്‍ ജീവനില്ല എന്നറിഞ്ഞിട്ടും കോടികള്‍ ചെലവാക്കി മംഗള്‍യാന്‍ എന്തിന്?
വൈവിധ്യങ്ങളായ ചോദ്യങ്ങളിലൂടെ ചൊവ്വാഗ്രഹത്തെ തിരിച്ചറിയാന്‍ ഗവ.യുപി സ്‌കൂള്‍ അരയി ബഹിരാകാശ ക്ലബ്ബ് സംഘടിപ്പിച്ച അരയിക്ക് വരൂ... ചൊവ്വയെ കാണാം എന്ന പരിപാടിക്ക് മംഗള്‍യാനോളം തിളക്കം.
വൈവിധ്യങ്ങളായ ചോദ്യങ്ങളിലൂടെ ചൊവ്വാഗ്രഹത്തെ തിരിച്ചറിയാന്‍ ഗവ.യുപി സ്‌കൂള്‍ അരയി ബഹിരാകാശ ക്ലബ്ബ് സംഘടിപ്പിച്ച അരയിക്ക് വരൂ... ചൊവ്വയെ കാണാം എന്ന പരിപാടിക്ക് മംഗള്‍യാനോളം തിളക്കം.
ഭാരതത്തിന്റെ ഉപഗ്രഹ പര്യവേഷണം വിജയം കണ്ട സാഹചര്യത്തില്‍ ചൊവ്വാ ഗ്രഹത്തെ ചുറ്റിപ്പറ്റിയുള്ള അന്ധവിശ്വാസങ്ങള്‍ നീക്കാനും ശാസ്ത്രബോധത്തോടെ ചൊവ്വയെ നിരീക്ഷിക്കാനും കുട്ടികളില്‍ പാടവമൊരുക്കുകയായിരുന്നു പരിപാടിയുടെ ഉദ്ദേശ്യം. ജ്യോതിഷത്തില്‍ ഒരു വില്ലനായി ചിത്രീകരിച്ചിട്ടുള്ള ചുവന്ന ഗ്രഹത്തെക്കുറിച്ച് കുട്ടികളില്‍ പലര്‍ക്കും അല്പം ജ്ഞാനമേ ഉണ്ടായിരുന്നുള്ളൂ.
ചേച്ചിമാരുടെ വിവാഹം മുടങ്ങുന്നതടക്കം കുടുംബാംഗങ്ങള്‍ അനുഭവിക്കുന്ന പല പ്രശ്‌നങ്ങള്‍ക്കും കാരണം കോടി കിലോമീറ്റര്‍ ദൂരത്തിലുള്ള ചൊവ്വയാണെന്ന കാരണവന്‍മാരുടെ കണ്ടുപിടുത്തം കുരുന്നുകളില്‍ അതിശയത്തോടൊപ്പം പരിഹാസവും ജനിച്ചു. എന്നാല്‍ കാലമിത്രയും ഊഹങ്ങളിലൂടെ മാത്രം പരിചയപ്പെടാന്‍ കഴിഞ്ഞ ചൊവ്വയെ അടുത്തറിയാന്‍ മംഗള്‍യാന്‍ അവസരമൊരുക്കിയപ്പോള്‍ തങ്ങളുടെ സംശയങ്ങള്‍ പലതും തെറ്റിദ്ധാരണ നിമിത്തമാണെന്ന് അവര്‍ തിരിച്ചറിഞ്ഞു.
ശാസ്ത്രീയ നിരീക്ഷണത്തിലൂടെ മാത്രമേ ആകാശശാസ്ത്രത്തെ പഠിക്കാനാകൂ എന്ന തിരിച്ചറിവോടെയാണ് കുട്ടികള്‍ തിരിച്ചു പോയത്. ഒപ്പം ചൊവ്വാദോഷത്തെക്കുറിച്ച് ജനമനസ്സുകളില്‍ നിലനില്‍ക്കുന്ന അന്ധവിശ്വാസത്തെ തിരുത്താന്‍ കൂട്ടായി പ്രവര്‍ത്തിക്കുമെന്ന പ്രതിജ്ഞയും.
പ്രശസ്ത വാനനിരീക്ഷകന്‍ കെ.ഗംഗാധരന്‍ മാസ്റ്റര്‍ വെള്ളൂരിന്റെ വീഡിയോ ക്ലാസ്സോടെയാണ് പരിപാടി തുടങ്ങിയത്. വികസനസമിതി ചെയര്‍മാന്‍ കെ.അമ്പാടി, പിടിഎ പ്രസിഡന്റ് പി.രാജന്‍, ബി.കെ.യൂസഫ് ഹാജി, കെ.രജിത, സുരേഷ് മണക്കാട്ട്, സി.കുഞ്ഞിക്കൃഷ്ണന്‍, പ്രധാനാധ്യാപകന്‍ കൊടക്കാട് നാരായണന്‍, പി.ഈശാനന്‍, പി.വിജയകുമാരി, ശോഭന കൊഴുമ്മല്‍, പ്രമോദ് കാടങ്കോട് എന്നിവര്‍ നേതൃത്വം നല്‍കി.
Keywords: Kasaragod, Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News


No comments:
Post a Comment