നീലേശ്വരം: നീലേശ്വരത്ത് ബേക്കറി കട ഉടമയുടെ ഭാര്യയെയും ഇതേ കടയിലെ ജീവനക്കാരനായ 17 കാരനേയും കാണാതായി.
Keywords: Kasaragod, Kerala News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
നീലേശ്വരം മന്ദംപുറത്ത് ബേക്കറികട നടത്തുന്ന തമിഴ് നാട് സ്വദേശി വിജയന്‍ എന്ന തങ്കപ്പാണ്ടിയുടെ ഭാര്യ അന്നയെയും കോട്ടപ്പുറം ആനച്ചാലിലെ ചിറമ്മല്‍ ഹൗസില്‍ കലന്തര്‍ ജമീലിനെയുമാണ് (17) കാണാതായത്. മക്കളെയും ഒപ്പം കൂട്ടിയാണ് അന്ന നാടുവിട്ടത്. ഇവരുടെ തിരോധാനം സംബന്ധിച്ച് നീലേശ്വരം പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
വിജയന്റെ ഉടമസ്ഥതയിലുള്ള ബേക്കറികടയില്‍ ജീവനക്കാരനാണ് കലന്തര്‍ ജമീല്‍. ഇക്കഴിഞ്ഞ സെപ്തംബര്‍ 30ന് രാവിലെ ജമീല്‍ പതിവ്‌പോലെ ബേക്കറികടയിലേക്ക് ജോലിക്ക് പോയതായിരുന്നു. നേരം സന്ധ്യയായിട്ടും ജമീല്‍ വീട്ടിലേക്ക് തിരിച്ചെത്താതിരുന്നതിനെ തുടര്‍ന്ന് രക്ഷിതാക്കള്‍ ബേക്കറി കടയിലും ബന്ധുവീടുകളിലുമെല്ലാം അന്വേഷിച്ചെങ്കിലും ഒരു വിവരവും ലഭിച്ചില്ല. ഇതേ തുടര്‍ന്ന് ജമീലിന്റെ മാതാവ് മിസ്‌രിയ നീലേശ്വരം പോലീസില്‍ പരാതി നല്‍കുകയായിരുന്നു.
ഇതിനിടെയാണ് തന്റെ ഭാര്യ അന്നയെ കാണാനില്ലെന്ന പരാതിയുമായി വിജയന്‍ പോലീസ് സ്റ്റേഷനില്‍ എത്തിയത്. കുട്ടികളെയും കൂട്ടി അന്ന തന്നോട് പിണങ്ങി വീട്ടില്‍ നിന്ന് ഇറങ്ങിയതാണെന്നും ഇതുവരെ തിരിച്ചെത്തിയിട്ടില്ലെന്നും വിജയന്റെ പരാതിയില്‍ പറയുന്നു.
അന്നയുടെ കോയമ്പത്തൂരിലെ വീട്ടില്‍ പോയിട്ടുണ്ടാകുമെന്ന് കരുതി വിജയന്‍ ഫോണില്‍ വിളിച്ച് അന്വേഷിച്ചുവെങ്കിലും അവിടെ എത്തിയിട്ടില്ലെന്ന മറുപടിയാണ് ലഭിച്ചത്.
അന്നയുടെ കോയമ്പത്തൂരിലെ വീട്ടില്‍ പോയിട്ടുണ്ടാകുമെന്ന് കരുതി വിജയന്‍ ഫോണില്‍ വിളിച്ച് അന്വേഷിച്ചുവെങ്കിലും അവിടെ എത്തിയിട്ടില്ലെന്ന മറുപടിയാണ് ലഭിച്ചത്.
ബേക്കറികട ഉടമയുടെ ഭാര്യയെയും ഇതേകടയിലെ ജോലിക്കാരനെയും ഒരേ ദിവസം കാണാതായ സാഹചര്യത്തില്‍ ഇരുവരും ഒരുമിച്ചുപോയതാണോ എന്ന സംശയം പോലീസിനുണ്ട്. സൈബര്‍ സെല്ലിന്റെ സഹായത്തോടെ ഇരുവരെയും കണ്ടെത്താന്‍ പോലീസ് അന്വേഷണം ആരംഭിച്ചു.


No comments:
Post a Comment