കാസര്‍കോട്: കോളിളക്കം സൃഷ്ടിച്ച മടിക്കൈ അയ്യങ്കേരിയിലെ സഫിയയെ (14) ഗോവയിലെ ഫ്‌ളാററില്‍ കൊലപ്പെടുത്തി കനാലില്‍ കുഴിച്ചുമൂടിയ കേസില്‍ വിചാരണ നടപടിക്രമങ്ങളുടെ ഭാഗമായി സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറെ നിയമിക്കാന്‍ നീക്കം.
Keywords: Kasaragod, Kerala News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
വിചാരണ സത്യസന്ധവും നീതിപൂര്‍വ്വവുമാക്കുന്നതിന്റെ ഭാഗമായാണ് സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറെ നിയമിക്കുന്നത്. സഫിയ വധക്കേസ് തെളിയിക്കാന്‍ അധികാരികളില്‍ സമ്മര്‍ദ്ദം ചെലുത്തുകയും സമര പരിപാടികള്‍ സംഘടിപ്പിക്കുകയും ചെയ്തിരുന്ന ആക്ഷന്‍ കമ്മിറ്റിയുടെ ഭാരവാഹികള്‍ നിയമവിദഗ്ധരുമായി ചര്‍ച്ച നടത്തി ഇതിനു വേണ്ട നടപടികള്‍ കൈക്കൊണ്ടുവരികയാണ്.
സഫിയയെ കൊലപ്പെടുത്തിയ സംഭവം നടന്ന് 6 വര്‍ഷം കഴിഞ്ഞിട്ടും ഇതുവരെയും കേസിന്റെ വിചാരണ ആരംഭിച്ചിട്ടില്ല. കാസര്‍കോട് ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയിലാണ് സഫിയ വധക്കേസിന്റെ വിചാരണ നടക്കേണ്ടത്. കരാറുകാരനായ പൊവ്വല്‍ മാസ്തികുണ്ടിലെ ഹംസയും ഭാര്യയും അടക്കമുള്ളവരാണ് കേസിലെ പ്രതികള്‍. മടിക്കേരി അയ്യങ്കേരിയിലെ മൊയ്തു- ആയിഷ ദമ്പതികളുടെ മകളായ സഫിയയെ ഹംസ വീട്ടുവേലയ്ക്കായി പൊവ്വലിലെ തന്റെ വീട്ടിലേക്ക് കൊണ്ടുപോവുകയും പിന്നീട് ഗോവയിലെഫ് ളാററിലെത്തിച്ച് ഭാര്യയുടെ സഹായത്തോടെ പെണ്‍കുട്ടിയെ കൊലപ്പെടുത്തി കറിക്കത്തികൊണ്ട് കഷ്ണങ്ങളാക്കിയ ശേഷം കവറില്‍ പൊതിഞ്ഞ് ഫ്‌ളാററിന് സമീപത്തെ കനാലില്‍ കുഴിച്ചു മൂടുകയുമായിരുന്നു.
സഫിയയുടെ മാതാവ് നല്‍കിയ പരാതിയില്‍ ആദൂര്‍ പോലീസ് കോസെടുത്ത് അന്വേഷണം നടത്തിയിരുന്നുവെങ്കിലും സഫിയ വധക്കേസ് തെളിയിക്കാന്‍ കഴിഞ്ഞിരുന്നില്ല. ഇതേ തുടര്‍ന്ന് ആക്ഷന്‍ കമ്മിറ്റി നിരന്തരം നടത്തിയ സമരങ്ങളുടെ ഫലമായാണ് ക്രൈംബ്രാഞ്ച് അന്വേഷണം നടത്തി സഫിയ വധക്കേസ് തെളിയിക്കുകയും പ്രതികള്‍ അറസ്റ്റിലാവുകയും ചെയ്തത്.
അന്വേഷണം പൂര്‍ത്തിയാക്കിയ ശേഷം ക്രൈംബ്രാഞ്ച് കാസര്‍കോട് ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കുകയും ചെയ്തിരുന്നു. എന്നാല്‍ നാളിതുവരെയായിട്ടും കേസിന്റെ വിചാരണ ആരംഭിച്ചിട്ടില്ല. കുറച്ചുകൂടി തെളിവുകള്‍ ലഭ്യമാക്കാനുള്ളതിനാലാണ് വിചാരണ വൈകുന്നത്.
എന്നാല്‍ വിചാരണയ്ക്ക് ഇനി കാലതാമസം ഉണ്ടാകാതിരിക്കാന്‍ ആവശ്യമായ ഇടപെടലുകള്‍ നടത്തുന്നതിന് ആക്ഷന്‍ കമ്മിറ്റിയെ പുനരുജീവിപ്പിക്കാന്‍ ഇതിന്റെ മുന്‍ ഭാരവാഹികള്‍ തീരുമാനിച്ചിട്ടുണ്ട്. സഫിയ വധക്കേസില്‍ കുറ്റപത്രത്തിന്റെ പകര്‍പ്പ് മാതാവ് ആയിഷയ്ക്ക് കോടതി നല്‍കിയിരുന്നു.


No comments:
Post a Comment