Latest News

ഗള്‍ഫിലേക്ക് വ്യാജ സ്വര്‍ണകടത്ത്‌

നീലേശ്വരം: ഗള്‍ഫില്‍ നിന്ന് നികുതി വെട്ടിച്ചും അല്ലാതെയും കോടികളുടെ സ്വര്‍ണം കേരളത്തിലെത്തുമ്പോള്‍ കേരളത്തില്‍ നിന്ന് ഗള്‍ഫിലേക്ക് വന്‍ തോതില്‍ വ്യാജ സ്വര്‍ണകള്ളക്കടത്ത് വര്‍ദ്ധിച്ചു. 

തൃശൂരിലെ ജ്വല്ലറിയില്‍ വ്യാജനിര്‍മിതമായ 9 സ്വര്‍ണ വളകള്‍ വില്‍പ്പന നടത്തിയ സംഭവവുമായി ബന്ധപ്പെട്ട് കാസര്‍കോട്ടുകാരന്‍ സക്കീര്‍ ഹുസൈന്‍ പിടിയിലായതോടെയാണ് ഈ യുവാവ് ഉള്‍പ്പെടെ കേരളത്തില്‍ ആകെ പരന്നു കിടക്കുന്ന വ്യാജ സ്വര്‍ണ മാഫിയ സംഘത്തെക്കുറിച്ചുള്ള ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ ലഭിച്ചത്.
ഒറിജിനലിനെ വെല്ലുന്ന മുക്കുപണ്ടമാണ് ഇവര്‍ കൈമാറ്റം ചെയ്യാറുള്ളത്. 916 കാരറ്റ് തോറ്റുപോകുന്ന ഒറിജിനല്‍ ശൈലിയിലാണ് മുക്കുപണ്ടം നിര്‍മിച്ചത്. എങ്ങനെ നോക്കിയാലും കൈയ്യില്‍ കിട്ടിയ വള സ്വര്‍ണമല്ലെന്ന് ആര്‍ക്കും പറയാനാവില്ല.
കാരറ്റ് പരിശോധിക്കുന്ന യന്ത്രത്തിനു പോലും കണ്ടുപിടിക്കാനാവാത്ത പരിശുദ്ധി ഇവര്‍ നിര്‍മിക്കുന്ന സ്വര്‍ണത്തിനുണ്ട്. അതുകൊണ്ട് തന്നെ ഇവര്‍ കൈമാറ്റം ചെയ്യുന്ന മുക്കുപണ്ടം യാതൊരു സംശയവും കൂടാതെ ജ്വല്ലറി ഉടമകള്‍ വിലക്കു വാങ്ങുകയും ധനകാര്യ സ്ഥാപനങ്ങള്‍ പണയത്തിലെടുക്കുകയും ചെയ്യുമായിരുന്നു. 

ഉരുക്കി നോക്കിയാല്‍ മാത്രമേ ഇത് സ്വര്‍ണമല്ലെന്ന് മനസിലാവൂ. ഇത്തരത്തില്‍ പത്ത് ഗ്രാം തൂക്കം വരുന്ന 52 വളകള്‍ പോലീസ് പിടിച്ചെടുത്തിട്ടുണ്ട്.
ഈ സംഘത്തില്‍പ്പെട്ട ചിലര്‍ വിസിറ്റിംങ്ങ് വിസയിലും അപ്പപ്പോള്‍ ഗള്‍ഫിലേക്ക് യാത്രതിരിക്കുന്നത് വിമാനത്താവളത്തില്‍ പരിശോധനയില്‍ കൂടുതല്‍ സ്വര്‍ണം കൈവശം വച്ചാല്‍ തിരിച്ച് നാട്ടിലേക്ക് വരുമ്പോള്‍ അവര്‍ തിരികെ കൊണ്ടുവരാന്‍ ആഭരണങ്ങളുടെ വിവരങ്ങള്‍ പാസ്‌പോര്‍ട്ടിലും എമിഗ്രേഷന്‍ രേഖകളിലും രേഖപ്പെടുത്താറുണ്ട്. 

കൊണ്ടുപോകുമ്പോളുണ്ടാകുന്ന അതേ ആഭരണങ്ങള്‍ അതേ പടി തിരിച്ചു കൊണ്ടുവരണമെന്ന വ്യവസ്ഥ കര്‍ശനമാണ്. ഇങ്ങനെ ഗള്‍ഫിലേക്ക് കടക്കുന്ന വ്യാജസ്വര്‍ണമാഫിയ സംഘം വന്‍കിടക്കാരില്‍ നിന്നും വ്യാജസ്വര്‍ണ നിര്‍മിത വളകളുടെ അതേ രൂപത്തിലുള്ള ഒറിജിനല്‍ സ്വര്‍ണ വളകള്‍ വാങ്ങുകയും മുക്കുപണ്ടങ്ങള്‍ ഉപേക്ഷിക്കുകയും പാസ്‌പോര്‍ട്ടില്‍ രേഖപ്പെടുത്തിയ അത്ര തൂക്കത്തിലുള്ള ഒറിജിനല്‍ സ്വര്‍ണം യാതൊന്നും ഭയക്കാതെ നാട്ടിലെത്തിക്കുകയുമാണ് പതിവ്. ഇത് സംബന്ധിച്ച് പോലീസിന് വ്യക്തമായ സൂചന ലഭിച്ചിട്ടുണ്ട്.
കാസര്‍കോട് ജില്ല ഉള്‍പ്പെടെ സംസ്ഥാനത്തെ വിവിധ ധനകാര്യ സ്ഥാപനങ്ങളില്‍ ഈ സംഘം വന്‍ തോതില്‍ വ്യാജസ്വര്‍ണ വളകള്‍ പണയപ്പെടുത്തി ലക്ഷക്കണക്കിന് രൂപ കൈക്കലാക്കിയിട്ടുണ്ട്. ഈ മാഫിയയില്‍പ്പെട്ട ആറോളം പേരെ ഇതിനകം കാസര്‍കോട് ഡി വൈ എസ് പി ടി പി രഞ്ജിത്തിന്റെ നേതൃത്വത്തിലുള്ള ക്രൈം സ്‌ക്വാഡ് അറസ്റ്റ് ചെയ്തിരുന്നു. 

ഈ മാഫിയ സംഘത്തിന് കേരളത്തിലുടനീളം അടിവേരുകളുണ്ട്. കോഴിക്കോട് ജയിലില്‍ കഴിയുന്ന സംഘത്തില്‍പ്പെട്ട തൃശൂര്‍ ആത്തൂര്‍ സ്വദേശി മണികണ്ഠന്‍ എന്ന മുരുകേശന്‍ വിദ്യാനഗര്‍ പോലീസ് രജിസ്റ്റര്‍ ചെയ്ത മുക്കുപണ്ട തട്ടിപ്പ് കേസിലെ പ്രതിയാണെന്ന വിവരമനുസരിച്ച് അഡീഷണല്‍ എസ് ഐ ഇ രവീന്ദ്രന്‍ ഇന്നലെ ജയിലിലെത്തി മണികണ്ഠന്റെ അറസ്റ്റ് രേഖപ്പെടുത്തി. 

കാസര്‍കോട്ട് രണ്ട് കേസിലും കസബയില്‍ ഒരു കേസിലും വിദ്യാനഗറില്‍ ഒരു കേസിലും കോഴിക്കോട് ചേവായൂരില്‍ പതിമൂന്ന് കേസിലും കോഴിക്കോട് മൂന്ന് കേസിലും തൃശ്ശൂര്‍ പാവത്തിയില്‍ നാല് കേസിലും പ്രതിയാണ് മണികണ്ഠന്‍. പയ്യന്നൂരിലും വളപട്ടണത്തും യുവാവിനെതിരെ പരാതി നിലവിലുണ്ട്. ഏതാണ്ട് നാല്‍പ്പതോളം വരുന്ന വ്യാജസ്വര്‍ണമാഫിയകളെക്കുറിച്ചുള്ള വിവരം പോലീസിന് ലഭിച്ചിട്ടുണ്ട്.


Keywords: Kasaragod, Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.