Latest News

ആഢംബര വിവാഹത്തിനെതിരെ ധീരമായ നിലപാടെടുത്ത് യൂത്ത്‌ലീഗ് പ്രവര്‍ത്തകന്‍

മൊഗ്രാല്‍പുത്തൂര്‍: വിവാഹത്തിന്റെ പേരില്‍ സമൂഹത്തില്‍ നടക്കുന്ന ആര്‍ഭാടങ്ങള്‍ക്കും ധൂര്‍ത്തിനുമെതിരെ മുസ്‌ലിംലീഗ് കൈക്കൊണ്ട നിലപാടിന് പ്രാധാന്യമേറിവരുന്നു.
മൊഗ്രാല്‍പുത്തൂര്‍ കുന്നിലിലെ യൂത്ത്‌ലീഗ് പ്രവര്‍ത്തകനും വൈറ്റ് ഗാര്‍ഡ് അംഗവുമായ ഇസ്മയിലാണ് ആഢംബര വിവാഹത്തിനെതിരെ ധീരമായ നിലപാടെടുത്ത് മുസ്‌ലിം ലീഗ് പ്രസ്ഥാനത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചത്.

വ്യാഴാഴ്ച അസര്‍ നമസ്‌കാരത്തിന് നാട്ടുകാരെയും കുടുംബക്കാരെയും സുഹൃത്തുക്കളെയും പള്ളിയിലേക്ക് ക്ഷണിച്ച് നിസ്‌കാര ശേഷം അവരെയെല്ലാം കൂട്ടി വധുവിന്റെ വീട്ടിലേക്ക് പോയി അവിടെ നിക്കാഹ് കഴിഞ്ഞതോടെ വിവാഹമെന്ന ചടങ്ങ് അവസാനിക്കുകയായിരുന്നു. 

വരന്‍ ഇസ്മയില്‍ തന്റെ വീട്ടിലെ കല്ല്യാണ ചടങ്ങ് മുഴുവന്‍ ഒഴിവാക്കിയാണ് മാതൃക കാട്ടിയത്. എല്ലാവരും മനസ്സ് നിറഞ്ഞ് ഇസ്മയിലിനെയും കുടുംബത്തെയും അഭിനന്ദനങ്ങള്‍കൊണ്ട് മൂടുകയും ചെയ്തു.
മൊഗ്രാല്‍പുത്തൂര്‍ കുന്നിലിലെ അബ്ദുല്ലക്കുഞ്ഞിയുടെ മകനായ ഇസ്മയില്‍ അറഫാത്ത് നഗറിലെ ഫക്രുദ്ദീന്റെ മകള്‍ നഫീസത്ത് മിസ്‌രിയയെയാണ് വിവാഹം കഴിച്ചത്.
നിക്കാഹിന് മൊഗ്രാല്‍പുത്തൂര്‍ ടൗണ്‍ ജുമാമസ്ജിദ് ഖത്തീബ് അന്‍വര്‍ ഹുദവി നേതൃത്വം നല്‍കി. കുന്നില്‍ ബദര്‍ ജുമാമസ്ജിദ് ഖത്തീബ് മുഹമ്മദ് ഹനീഫ് നിസാമി, അബ്ദുല്ല പെരുമ്പട്ട, പഞ്ചായത്ത് മുസ്‌ലിം ലീഗ് ഭാരവാഹികളായ പി.എം. മുനീര്‍ ഹാജി, കെ.ബി.കുഞ്ഞാമു, എസ്.പി.സലാഹുദ്ദീന്‍, മണ്ഡലം യൂത്ത്‌ലീഗ് പ്രസിഡണ്ട് ഹമീദ് ബെദിര, സെക്രട്ടറി റഫീഖ് കേളോട്ട്, സലീം അക്കര, സിദ്ദീഖ് ബേക്കല്‍, മാഹിന്‍കുന്നില്‍, മുഹമ്മദ് അറഫാത്ത്, കെബി.അഷ്‌റഫ്, അംസു മേനത്ത് സംബന്ധിച്ചു.
യൂത്ത്‌ലീഗിന്റെ ഉപഹാരം പി.എം. മുനീര്‍ ഹാജിയും മംഗളപത്രം കെ.ബി.കുഞ്ഞാമുവും ഇസ്മയിലിന് സമ്മാനിച്ചു.


Keywords: Kasaragod, Kerala News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.