കുമ്പള: പെണ്‍കുട്ടിയെ ശല്യം ചെയ്തതിനെ ചൊല്ലി കുമ്പളയില്‍ രണ്ട് സംഘങ്ങള്‍ തമ്മില്‍ സംഘര്‍ഷമുണ്ടായി. മൂന്നുപേര്‍ക്ക് പരിക്കേറ്റു. കാര്‍ തകര്‍ത്തു.
Keywords: Kasaragod, Kerala News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
ബുധനാഴ്ച രാത്രി പത്ത് മണിയോടെ കുമ്പള റെയില്‍വെ സ്റ്റേഷന് സമീപത്താണ് സംഭവം. മര്‍ദ്ദനമേറ്റ കുമ്പള കുണ്ടങ്കരടുക്കയിലെ മുനാഫ് (23), ഫറാസ്(21), ഫായിസ്(22) എന്നിവരെ കുമ്പള ഗവ. ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. ബുധനാഴ്ച വൈകിട്ട് നാല് മണിയോടെ ഒരു പെണ്‍കുട്ടിയെ ശല്യം ചെയ്തതിനെ ചൊല്ലി കുമ്പളയില്‍ രണ്ട് സംഘങ്ങള്‍ തമ്മില്‍ തര്‍ക്കത്തിലേര്‍പ്പെട്ടിരുന്നു.
സംഭവസമയത്ത് പൊലീസെത്തി രംഗം ശാന്തമാക്കുകയായിരുന്നു. എന്നാല്‍ രാത്രിയോടെ രണ്ടു ബൈക്കിലും ഒരു കാറിലുമെത്തിയ സംഘം തങ്ങളെ മര്‍ദ്ദിക്കുകയായിരുന്നുവെന്ന് കുമ്പള ഗവ. ആസ്പത്രിയില്‍ കഴിയുന്നവര്‍ പറഞ്ഞു. അതിനിടെ ആരിക്കാടി സ്വദേശിയുടെ സ്വിഫ്റ്റ് കാറാണ് തകര്‍ത്തത്.
സംഭവത്തെ കുറിച്ച് കുമ്പള പൊലീസ് അന്വേഷണം ആരംഭിച്ചു
No comments:
Post a Comment