Latest News

ഉദുമ പഞ്ചായത്ത് 11 ബൈത്തുറഹ്മയുടെ പ്രഖ്യാപനവും മൂന്ന് വീടുകളുടെ ശിലാസ്ഥാപനവും ഞായറാഴ്ച്ച

കാസര്‍കോട്: ദുബൈ കെ.എം.സി.സി ഉദുമ പഞ്ചായത്ത് കമ്മിറ്റി പഞ്ചായത്ത് മുസ്‌ലിം ലീഗ് കമ്മിറ്റിയുമായി സഹകരിച്ച് നിര്‍മ്മിക്കുന്ന പതിനൊന്ന് ബൈത്തുറഹ്മയുടെ പ്രഖ്യാപനവും മൂന്ന് വീടുകളുടെ ശിലാസ്ഥാപനവും പൊതുസമ്മേളനവും  ഞായറാഴ്ച്ച മൂന്ന് മണിക്ക് ഉദുമ ടൗണില്‍ നടക്കും.

ബൈത്തുറഹ്മ ശിലാസ്ഥാപനം പാണക്കാട് സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍ നിര്‍വ്വഹിക്കും. പൊതുസമ്മേളനം മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡണ്ട് ചെര്‍ക്കളം അബ്ദുള്ള ഉദ്ഘാടനം ചെയ്യും. ചന്ദ്രിക ഡയറക്ടര്‍ ഡോ.പി.എ.ഇബ്രാഹിം ഹാജി മുഖ്യാതിഥിയായിരിക്കും. പഞ്ചായത്ത് മുസ്‌ലിം ലീഗ് പ്രസിഡണ്ട് ഹമീദ് മാങ്ങാട് അധ്യക്ഷത വഹിക്കും. ദുബൈ കെ.എം.സി.സി ഉദുമ പഞ്ചായത്ത് പ്രസിഡണ്ട് അസ്‌ലം കോട്ടപ്പാറ സ്വാഗതം പറയും. സെക്രട്ടറി റഫീഖ് മാങ്ങാട് ആമുഖ പ്രഭാഷണം നടത്തും. 

ദുബൈയില്‍ കവര്‍ച്ചക്കാരുടെ അക്രമത്തില്‍ മരിച്ച ഹനീഫ കാപ്പിലിന്റെ കുടുംബത്തിന് ദുബൈ ജില്ലാ കെ.എം.സി.സി ജില്ലാ കമ്മിറ്റി നല്‍കുന്ന ധനസഹായം പ്രസിഡണ്ട് ഹംസ തൊട്ടി പഞ്ചായത്ത് മുസ്‌ലിംലീഗ് ജനറല്‍ സെക്രട്ടറി സത്താര്‍ മൂക്കുന്നോത്തിനെ ഏല്‍പ്പിക്കും. സിദ്ധീഖലി രാങ്ങാട്ടൂര്‍, അന്‍സാരി തില്ലങ്കേരി മുഖ്യപ്രഭാഷണം നടത്തും. 

മുസ്‌ലിംലീഗ് സംസ്ഥാന വൈസ് പ്രസിഡണ്ട് സി.ടി.അഹമ്മദലി, ജില്ലാ ജനറല്‍ സെക്രട്ടറി എം.സി.ഖമറുദ്ദീന്‍, എന്‍.എ.നെല്ലിക്കുന്ന് എം.എല്‍.എ, പി.ബി.അബ്ദുല്‍ റസാഖ് എം.എല്‍.എ, മുസ്‌ലിം ലീഗ് ജില്ലാ വൈസ് പ്രസിഡണ്ട് കല്ലട്ര മാഹിന്‍ ഹാജി, സെക്രട്ടറി കെ.ഇ.എ.ബക്കര്‍, മണ്ഡലംമുസ്‌ലിം ലീഗ് പ്രസിഡണ്ട് എം.എസ്.മുഹമ്മദ് കുഞ്ഞി, ജനറല്‍ സെക്രട്ടറി ഷാഫി ഹാജി കട്ടക്കാല്‍, മുസ്‌ലിം ലീഗ് സംസ്ഥാന കൗണ്‍സിലര്‍ കെ.എ.മുഹമ്മദലി, മണ്ഡലം മുസ്‌ലിം ലീഗ് വൈസ് പ്രസിഡണ്ട് കാപ്പില്‍ മുഹമ്മദ് പാഷ, യൂത്ത്‌ലീഗ് ജില്ലാ ട്രഷറര്‍ കെ.ബി.എം.ഷെരീഫ്, മണ്ഡലം പ്രസിഡണ്ട് ടി.ഡി.കബീര്‍, ജനറല്‍ സെക്രട്ടറി എം.എച്ച്.മുഹമ്മദ് കുഞ്ഞി മാങ്ങാട്, കെ.എം.സി.സി.നേതാക്കളായ മുനീര്‍ ബന്താട്, റഷീദ് ഹാജി കല്ലിങ്കാല്‍, മുഹമ്മദ് മാങ്ങാട്, റിയാസ് മുല്ലച്ചേരി, അബ്ദുല്‍ റഹ്മാന്‍ മാങ്ങാട് പ്രസംഗിക്കും.
മാരകരോഗം മൂലം കഷ്ടപ്പെടുന്ന ഇബ്രാഹിം മാങ്ങാട്, വികലാംഗനായ സലാം പടിഞ്ഞാര്‍, വിധവയായ റഹ്മത്ത് നാലാംവാതുക്കല്‍ എന്നിവര്‍ക്കാണ് ആദ്യഘട്ടത്തില്‍ ബൈത്തുറഹ്മ പദ്ധതി പ്രകാരം വീടുകള്‍ നിര്‍മ്മിച്ചുനല്‍കുന്നത്.
പത്രസമ്മേളനത്തില്‍ മുസ്‌ലിം ലീഗ് നേതാക്കളായ സത്താര്‍ മുക്കുന്നോത്ത്, എം.എച്ച്.മുഹമ്മദ് കുഞ്ഞി മാങ്ങാട്, കെ.എം.സി.സി നേതാക്കളായ റഫീഖ് മാങ്ങാട്, അസ്‌ലം കോട്ടപ്പാറ, ഇസ്മയില്‍ നാലാംവാതുക്കല്‍, താജുദ്ദീന്‍കോട്ടിക്കുളം, അസ്‌ലം പാക്യര സംബന്ധിച്ചു.


Keywords: Kasaragod, Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.