Latest News

ലൈംഗിക പീഡനത്തിനിരയായ പതിനാലുകാരിയുടെ രഹസ്യമൊഴി രേഖപ്പെടുത്തി

കാഞ്ഞങ്ങാട് : ലൈംഗിക പീഡനത്തിനിരയായ പതിനാലുകാരിയുടെ രഹസ്യ മൊഴി കോടതി രേഖപ്പെടുത്തി. കുഡ്‌ലു സ്വദേശിനിയായ പെണ്‍കുട്ടിയുടെ രഹസ്യമൊഴിയാണ് ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് (രണ്ട്) കോടതി രേഖപ്പെടുത്തിയത്. 

2014 ആഗസ്റ്റ് 11 നാണ് കേസിനാസ്പദമായ സംഭവം. പെണ്‍കുട്ടിയെ പ്രണയം നടിച്ച് പ്രലോഭിപ്പിച്ച ബന്ധുവായ യുവാവ് പിന്നീട് പെണ്‍കുട്ടിയെ പലയിടങ്ങളിലേക്കും കൊണ്ടുപോയി ലൈംഗിക ചൂഷണത്തിന് വിധേയയാക്കിയെന്നാണ്‌കേസ്. 

പെണ്‍കുട്ടി എതിര്‍ത്തപ്പോഴൊക്കെ പ്രായപൂര്‍ത്തിയായാല്‍ വിവാഹം ചെയ്യാമെന്ന് യുവാവ് ഉറപ്പ് നല്‍കിയിരുന്നു. ലൈംഗിക പീഡനത്തിന് ഇരയായതിനെതുടര്‍ന്ന് പെണ്‍കുട്ടി ഗര്‍ഭിണിയായതോടെ യുവാവ് നിര്‍ബന്ധിച്ച് ഗുളിക നല്‍കി ഗര്‍ഭം അലസിപ്പിക്കുകയും ചെയ്തു.
പിന്നീട് പെണ്‍കുട്ടിയെ കാണാനോ സംസാരിക്കാനോ താത്പര്യപ്പെടാതെ യുവാവ് ഒഴിഞ്ഞുമാറുകയാണുണ്ടായത്. ഇതോടെയാണ് പെണ്‍കുട്ടി യുവാവിനെതിരെ പോലീസില്‍ പരാതി നല്‍കിയത്. പോലീസ് കേസെടുത്ത് അന്വേഷണം നടത്തുകയും പെണ്‍കുട്ടിയെ വൈദ്യ പരിശോധനയക്ക് വിധേയയാക്കിയതോടെ ലൈംഗിക പീഡനം തെളിയുകയും ചെയ്തിരുന്നു.



Keywords: Kasaragod, Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.