ഡല്‍ഹി: മനോനില തെറ്റി കേരളത്തിലെത്തിയ മീററ്റ് സ്വദേശിനി ഷാജഹാബീഗത്തിന് കെ.ടി. ജലീല്‍ എം.എല്‍.എയുടെ ഇടപെടലിനെത്തുടര്‍ന്ന് കുടംബത്തെ തിരിച്ചു കിട്ടി. ഷാജഹാബീഗത്തെയും കൂട്ടി ഡല്‍ഹിയിലെത്തിയാണ് കെ.ടി.ജലീല്‍ കുടുംബവുമായുള്ള പുനഃസമാഗമത്തിന് വഴിയൊരുക്കിയത്. ജലീലിനൊപ്പം ഓള്‍ഡ് ഡല്‍ഹിയിലെ തെരുവിലെത്തിയ ഷാജഹാബീഗത്തെ വളരെ നാടകീയമാണ് ഒരാള്‍ തിരിച്ചറിഞ്ഞതും ബന്ധുക്കളുടെ അടുത്തെത്തിച്ചതും.
ഭര്‍ത്താവ് മുഹമ്മദ് ഇഖ്റാമിന്റെ മരണത്തെത്തുടര്‍ന്നാണ് ഷാജഹാബീഗം മനോനില തെറ്റി വീട് വിട്ടിറങ്ങിയതും വഴിതെറ്റി കേരളത്തിലെത്തിയതും. കേരളത്തില്‍ കുതിരവട്ടം മനോരോഗ ആശുപത്രിയിലും പിന്നീട് തവനൂരിലെ വൃദ്ധമന്ദിരത്തിലുമായിരുന്നു ഷാജഹാബീഗം താമസിച്ചിരുന്നത്. വൃദ്ധമന്ദിരം സന്ദര്‍ശിച്ച കെ.ടി.ജലീല്‍ ഷാജഹാബീഗത്തെ കുടംബത്തിനൊപ്പം എത്തിക്കാന്‍ തീരുമാനിക്കുകയായിരുന്നു.
Keywords: National, KT Jaleel, Kerala News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
ഭര്‍ത്താവ് മുഹമ്മദ് ഇഖ്റാമിന്റെ മരണത്തെത്തുടര്‍ന്നാണ് ഷാജഹാബീഗം മനോനില തെറ്റി വീട് വിട്ടിറങ്ങിയതും വഴിതെറ്റി കേരളത്തിലെത്തിയതും. കേരളത്തില്‍ കുതിരവട്ടം മനോരോഗ ആശുപത്രിയിലും പിന്നീട് തവനൂരിലെ വൃദ്ധമന്ദിരത്തിലുമായിരുന്നു ഷാജഹാബീഗം താമസിച്ചിരുന്നത്. വൃദ്ധമന്ദിരം സന്ദര്‍ശിച്ച കെ.ടി.ജലീല്‍ ഷാജഹാബീഗത്തെ കുടംബത്തിനൊപ്പം എത്തിക്കാന്‍ തീരുമാനിക്കുകയായിരുന്നു.
ഒരുമാസം മുന്‍പ് ജുമാമസ്ജിദ് പരിസരത്ത് അന്വേഷിച്ചെങ്കിലും വിവരമൊന്നും കിട്ടിയില്ല. ഇക്കാര്യം അറിയിച്ചപ്പോള്‍ ഷാജഹാബീഗം കരയുന്നത് കണ്ടതിനാല്‍ കെ.ടി.ജലീല്‍ അവരെയും കൂട്ടി കഴിഞ്ഞ ദിവസം ഡല്‍ഹിയിലെത്തി. സുഹൃത്ത് ഫൈസല്‍, വൃദ്ധമന്ദിരത്തിലെ ജീവനക്കാരന്‍ സുനില്‍ എന്നിവരും ഒപ്പമുണ്ടായിരുന്നു. ജുമാമസ്ജിദിന് അടുത്താണ് വീടെന്ന് ഷാജഹാബീഗം പറഞ്ഞ അറിവു വെച്ച് അങ്ങോട്ട് കൊണ്ടു പോയി.
ഇറച്ചിക്കടകള്‍ നിറഞ്ഞ തെരുവു കണ്ടപ്പോള്‍ എന്തോ ഓര്‍ത്തെടുത്ത ഷാജഹാ ബീഗം കാര്‍ നിര്‍ത്തിച്ച് ഇടുങ്ങിയ തെരുവുകളില്‍ ഒന്നിലേക്ക് നടന്നു. വഴി തെറ്റിയെന്ന് കരുതി നിരാശരായി മടങ്ങാനൊരുങ്ങുമ്പോഴാണ് വഴിയില്‍ കണ്ട സലിം എന്നയാള്‍ ബീഗത്തെ തിരിച്ചറിഞ്ഞത്. സലിം അവരെ ബീഗത്തിന്‍റെ ഭര്‍ത്താവിന്‍റെ അനിയന്‍ മുഹമ്മദ് തസ്ലിം എന്ന സൂഫിജി താമസിക്കുന്ന തെരുവിലേക്ക് കൂട്ടിക്കൊണ്ടു പോയി. കേരളത്തിലെ എം.എല്‍.എയോടൊപ്പം വീട്ടിലേക്കു വരുന്ന ഷാജഹാ ബീഗത്തെ കണ്ട് സൂഫിജിയും വീട്ടുകാരും ആദ്യം അമ്പരന്നു. പെട്ടെന്നു തന്നെ അമ്പരപ്പ് പുനഃസമാഗമത്തിന്‍റെ ആഹ്ലാദത്തിന് വഴിമാറി.
മടക്കടിക്കറ്റ് എടുക്കാതെ പുറപ്പെട്ട യാത്ര സഫലമായതിന് ദൈവത്തെ സതുതിക്കുന്നുവെന്ന് കെ.ടി.ജലീല്‍ പറഞ്ഞു.
അഞ്ചാണ്‍ മക്കളും ഒരു പെണ്‍കുട്ടിയുമുള്ള ഷാജഹാബീഗത്തിന്‍റെ മക്കളും പേരക്കുട്ടികളുമൊക്കെ അവരുടെ സ്വന്തം നാടായ മീററ്റിലാണ്.

No comments:
Post a Comment