ന്യൂയോര്‍ക്ക്: ഫെയ്‌സ്ബുക്കില്‍ അക്കൗണ്ടുണ്ടാക്കാന്‍ സ്വന്തം പ്രായം കുറച്ച് കാണിക്കേണ്ടി വന്നിരിക്കുകയാണ് ന്യൂയോര്‍ക്കിലെ മിനിസോട്ടയിലുള്ള അന്ന സ്‌റ്റോഹര്‍ എന്ന മുത്തശ്ശിക്ക്. അടുത്ത ആഴ്ച്ച 114 ാം ജന്മദിനം ആഘോഷിക്കാനിരിക്കുന്ന അന്ന മുത്തശ്ശി ഫെയ്‌സ്ബുക്കില്‍ അക്കൗണ്ട് തുറക്കാന്‍ പ്രായം കുറച്ച് രേഖപ്പെടുത്തിയിരിക്കുകയാണ്.
1900 ഒക്ടോബര്‍ 15 നാണ് അന്ന സ്‌റ്റോഹറിന്റെ ജനനം. അക്കൗണ്ടുണ്ടാക്കണമെങ്കില്‍ 1905 ലോ അതിന് ശേഷമോ ജനിക്കണമെന്നാണ് ഫെയ്‌സ്ബുക്ക് പറയുന്നത്. ഒടുവില്‍ അന്ന മുത്തശ്ശി 99 വയസ്സെന്ന് കാണിച്ച് അക്കൗണ്ട് ക്രിയേറ്റ് ചെയ്തു.
മുത്തശ്ശിയെ ന്യൂ ജനറേഷന്‍ യുഗത്തിലെ സോഷ്യല്‍ മീഡിയയെ കുറിച്ച് പരിചയപ്പെടുത്തിയത് ന്യൂയോര്‍ക്കിലെ ഒരു സെയില്‍സ് റെപ്രസന്ററ്റീവാണ്. ഇ-മെയിലിനെ കുറിച്ചും ഗൂഗിളിനെ കുറിച്ചുമെല്ലാം മുത്തശ്ശിക്കിപ്പോള്‍ ആവശ്യത്തിന് അറിവുണ്ട്.
ഇപ്പോള്‍ തന്റെ ഐപാഡ് ഉപയോഗിച്ച് ബന്ധുക്കളോടും സുഹൃത്തുക്കളോടും സോഷ്യല്‍ മീഡിയ വഴി പരിചയം പുതുക്കുന്നതിന്റെ തിരക്കിലാണ് അന്ന മുത്തിശ്ശി ഇപ്പോള്‍.
Keywords: International News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
1900 ഒക്ടോബര്‍ 15 നാണ് അന്ന സ്‌റ്റോഹറിന്റെ ജനനം. അക്കൗണ്ടുണ്ടാക്കണമെങ്കില്‍ 1905 ലോ അതിന് ശേഷമോ ജനിക്കണമെന്നാണ് ഫെയ്‌സ്ബുക്ക് പറയുന്നത്. ഒടുവില്‍ അന്ന മുത്തശ്ശി 99 വയസ്സെന്ന് കാണിച്ച് അക്കൗണ്ട് ക്രിയേറ്റ് ചെയ്തു.
മുത്തശ്ശിയെ ന്യൂ ജനറേഷന്‍ യുഗത്തിലെ സോഷ്യല്‍ മീഡിയയെ കുറിച്ച് പരിചയപ്പെടുത്തിയത് ന്യൂയോര്‍ക്കിലെ ഒരു സെയില്‍സ് റെപ്രസന്ററ്റീവാണ്. ഇ-മെയിലിനെ കുറിച്ചും ഗൂഗിളിനെ കുറിച്ചുമെല്ലാം മുത്തശ്ശിക്കിപ്പോള്‍ ആവശ്യത്തിന് അറിവുണ്ട്.
ഇപ്പോള്‍ തന്റെ ഐപാഡ് ഉപയോഗിച്ച് ബന്ധുക്കളോടും സുഹൃത്തുക്കളോടും സോഷ്യല്‍ മീഡിയ വഴി പരിചയം പുതുക്കുന്നതിന്റെ തിരക്കിലാണ് അന്ന മുത്തിശ്ശി ഇപ്പോള്‍.

No comments:
Post a Comment