Latest News

ലുലു മാളില്‍ എസ്‌കലേറ്ററില്‍ നിന്നും വീണ് കുഞ്ഞ് മരിച്ചു



കൊച്ചി: ഇടപ്പള്ളി ലുലു മാളില്‍ എസ്കലേറ്ററില്‍ കയറുന്നതിനിടെ അമ്മയുടെ കൈയില്‍നിന്നു വീണ് പിഞ്ചുകുഞ്ഞ് മരിച്ചു. മലപ്പുറം വളാഞ്ചേരി ഇരിമ്പിളിയം വെണ്ടല്ലൂര്‍ കട്ടച്ചിറ വീട്ടില്‍ മുസ്തഫ-റാബിയ ദമ്പതികളുടെ 15 മാസം പ്രായമായ മകള്‍ ഫാത്തിമ സയയാണ് മരിച്ചത്. 

ഞായറാഴ്ച പകല്‍ 12ന് മാളിലെ രണ്ടാംനിലയിലാണ് അപകടം. താഴേക്ക് വരാനായി എസ്കലേറ്ററില്‍ കയറിയ റാബിയയുടെ കൈയില്‍നിന്ന് ഫാത്തിമ സയ താഴെവീഴുകയായിരുന്നു. ഉടന്‍ കിംസ് ആശുപത്രിയിലും തുടര്‍ന്ന് അമൃത ആശുപത്രിയിലും എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

എസ്കലേറ്ററിലേക്കും അവിടെനിന്ന് നിലത്തേക്കുമുള്ള വീഴ്ചയില്‍ തലയ്ക്കേറ്റ പരിക്കാണ് മരണകാരണമെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു. കളമശേരി പൊലീസ് ആശുപത്രിയിലെത്തി നടപടി പൂര്‍ത്തിയാക്കി മൂന്നരയോടെ മൃതദേഹം വിട്ടുകൊടുത്തു. ദൃക്സാക്ഷികളില്‍നിന്നു ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍, എസ്കലേറ്ററില്‍ കയറുന്നതിനിടെ കുഞ്ഞ് കൈയില്‍നിന്നു വഴുതിവീണതാണെന്ന് സ്ഥിരീകരിച്ചതായും കേസെടുത്തിട്ടില്ലെന്നും പൊലീസ് അറിയിച്ചു.

മുസ്തഫയും സഹോദരങ്ങളും ബന്ധുക്കളുമുള്‍പ്പെട്ട സംഘം രാവിലെയാണ് മാളിലെത്തിയത്. സൗദിയില്‍ ബിസിനസ്സുകാരനായ മുസ്തഫ പെരുന്നാള്‍ അവധിക്ക് നാട്ടിലെത്തിയതാണ്. തസ്നി, ഹാദിയ, മുഹമ്മദ് സിനാന്‍ എന്നിവര്‍ ഫാത്തിമ സയയുടെ സഹോദരങ്ങള്‍.



Keywords: Kasaragod, Kerala News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.