ഉദുമ: പൊയിനാച്ചിയില്‍ നിന്ന് മാങ്ങാട് ഭാഗത്തേക്ക് എളുപ്പില്‍ ബന്ധപ്പെടാന്‍ സാധിക്കുന്ന റോഡിലുള്ള മേല്‍ബാര തോടിന് മേല്‍പാലം നിര്‍മിക്കണമെന്ന് സിപിഐ എം ബാര ലോക്കല്‍ സമ്മേളനം ആവശ്യപ്പെട്ടു.
മാങ്ങാട്-അരമങ്ങാനം വഴി കാസര്‍കോട് ഭാഗത്തേക്ക് പോകുന്ന കെഎസ്ആര്‍ടിസി ബസ് കൃതിമായി സര്‍വീസ് നടത്തണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.
അരമങ്ങാനത്ത് നടന്ന സമ്മേളനം ജില്ലാ സെക്രട്ടറിയറ്റംഗം എം വി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. പി കുമാരന്‍ നായര്‍ അധ്യക്ഷനായി. എരിയാ സെക്രട്ടറി കെ വി കുഞ്ഞിരാമന്‍, ജില്ലാ കമ്മിറ്റിയംഗം കെ കുഞ്ഞിരാമന്‍ എംഎല്‍എ, മധു മുതിയക്കാല്‍, എം ഗൗരി എന്നിവര്‍ സംസാരിച്ചു. കൃഷ്ണന്‍ അരമങ്ങാനം സ്വാഗതം പറഞ്ഞു. എം കെ വിജയനെ ലോക്കല്‍ സെക്രട്ടറിയായി വീണ്ടും തെരഞ്ഞെടുത്തു.
സിപിഐ എം ബാര ലോക്കലിലെ ബ്രാഞ്ച് സെക്രട്ടറിമാര്‍- മാങ്ങാട് ഒന്ന്: എം രാജേഷ്, മീത്തല്‍ മാങ്ങാട്: കെ നാരായണന്‍, മാങ്ങാട് രണ്ട്: കെ എം സുധാകരന്‍, അരമങ്ങാനം ഒന്ന്: കുഞ്ഞിക്കണ്ണന്‍ ഇല്ലത്തിങ്കാല്‍, അരമങ്ങാനം രണ്ട്: രാധാകൃഷ്ണന്‍ കാപ്പുങ്കയം, അമരാവതി: എന്‍ രവീന്ദ്രന്‍, ബാര ഒന്ന്: ഭാസ്‌കരന്‍ തൊട്ടി, ബാര രണ്ട്- വി ഗോപാലകൃഷ്ണന്‍, ബാര സെന്റര്‍: അഭിലാഷ് തൊട്ടി, അംബാപുരം: ബി പി രാമകൃഷ്ണന്‍, വെടിക്കുന്ന്: കെ രത്‌നാകരന്‍, മൊട്ടമ്മല്‍: മധു മൊട്ടമ്മല്‍, മുല്ലച്ചേരി: ആണ്ടി മുല്ലച്ചേരി.
Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
No comments:
Post a Comment