ദുബൈ: ദുബൈ കെ.എം.സി.സി. ഉദുമ മണ്ഡലം കമ്മിറ്റിയുടെ 'സ്മാര്‍ട്ട് ജേര്‍ണി ഏകദിന പഠന യാത്ര നവമ്പര്‍ 14 ന് വെള്ളിയാഴ്ച രാവിലെ 8 മണിക്ക്, ദുബൈ അല്‍ ബറഹയിലുള്ള കെ.എം.സി.സി. ആസ്ഥാനമായ മന്ദിരത്തില്‍ നിന്ന് കല്‍ബയിലേക്ക് പുറപ്പെടും. സംസ്ഥാന, ജില്ല, മണ്ഡലം, പഞ്ചായത്ത് നേതാക്കളടങ്ങുന്ന യാത്രയില്‍ ദുബായിലെ എഴുപതോളം പ്രവര്‍ത്തകര്‍ സംബന്ധിക്കും.
സുശക്തവും ക്രിയാത്മകവുമായ യുവ നേതൃ നിരയെ വാര്‍ത്തെടുക്കുന്നതിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന യാത്രയില്‍ വ്യക്തി വികസന ക്ലാസ്സുകള്‍, നേതൃ പരിശീലന പരിപാടികള്‍, സംഘടനാ ചര്‍ച്ചകള്‍, ക്വിസ് മത്സരം, വിനോദ സൗഹൃദ മത്സരങ്ങള്‍ തുടങ്ങിയവ ആസൂത്രണം ചെയ്തിട്ടുണ്ട്.

മുതിര്‍ന്ന നേതാക്കളുമൊത്തുള്ള ആശയ സംവാദങ്ങളും, ചര്‍ച്ചകളും അടുത്ത വര്‍ഷത്തേക്കുള്ള ആശയ രൂപീകരണവും യാത്രയുടെ ഭാഗമാണ്. മഞ്ചേശ്വരം എം.എല്‍ എ പി.ബി അബ്ദുല്‍ റസാക്ക് യാത്രയുടെ ഫ്‌ലാഗ് ഓഫ് ചെയ്യും.
ദുബൈ കെ.എം.സി.സി നേതാകളായ മുനീര്‍ ബന്താട്, മുഹമ്മദ് മങ്ങാട്, ഖാദര്‍ ബെണ്ടിച്ചാല്‍, ടി.ആര്‍. ഹനീഫ്, അബ്ബാസ് കളനാട്, റാഫി പള്ളിപ്പുറം, ഇല്യാസ് കട്ടകക്കാല്‍, ഷബീര്‍ കീഴൂര്‍, ഷംസീര്‍ അടൂര്‍, റിയാസ് നലംവതുക്കള്‍, മുഹമ്മദ് ചെമ്പരിക്ക, സി.എ ബഷീര്‍, അസ്ലം പടിഞ്ഞാര്‍, ഹാഷി വെസ്റ്റ്, ആരിഫ് ചെരുമ്പ, സിദ്ധീക്ക് അടൂര്‍, അഷ്‌റഫ് ബോസ്സ്, നൗഫല്‍ മങ്ങാടാന്‍, റൗഫ് കെ.ജി.എന്‍, അബ്ദുള്ള കുരിക്കള്‍, ഹസീബ് പള്ളികര തുടങ്ങിയവര്‍ നേത്രത്വം നല്‍കും.
Keywords: KMCC, Gulf News, MalabarFlash, Malabar Vartha, Malabar News, Malayalam News
No comments:
Post a Comment