പാലക്കുന്ന്: സിപിഐ എം ജില്ലാ സമ്മേളനത്തിന്റെയും പാര്‍ട്ടിരൂപീകരണത്തിന്റെ 50-ാം വാര്‍ഷികാഘോഷത്തിന്റെയും ഭാഗമായും ഉദുമ ഏരിയാ കമ്മിറ്റി സെമിനാര്‍ സംഘടിപ്പിച്ചു. പാലക്കുന്ന് ജംങ്ഷനില്‍ സംസ്ഥാനസെക്രട്ടറിയറ്റ് അംഗം എം വി ഗോവിന്ദന്‍ ഉദ്ഘാടനം ചെയ്തു.
Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
മോഡി സര്‍ക്കാര്‍ അധികാരത്തിലെത്തിയതോടെ രാജ്യത്ത് മതനിരപേക്ഷത അഗ്രഹിക്കുന്ന ജനങ്ങള്‍ക്ക് വന്‍ തിരിച്ചടിയേറ്റതായി എം വി ഗോവിന്ദന്‍ പറഞ്ഞു. ഹിന്ദു രാജ്യമാണ് ബിജെപി സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഇതിനെതിരെ മതനിരപേക്ഷ ശക്തികളുടെ കൂട്ടായ്മ ശക്തിപ്പെടുത്തണം. രാജ്യത്തെ ശുചീകരിക്കാന്‍ ചൂലുമായി പുറപെടുന്ന മോഡി, ആദ്യം ചെയ്യണ്ടേത് സ്വന്തം സംസ്ഥാനമായ ഗുജറാത്തിനെ ശുചീകരിക്കലാണ്. ശുചീകരണത്തില്‍ രാജ്യത്ത് ഏറ്റവും മോശമായ സംസ്ഥാനം ഗുജറാത്താണെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു.
പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ ബാലകൃഷ്ണന്‍ അധ്യക്ഷനായി. സിപിഐ എം ഏരിയാ സെക്രട്ടറി കെ വി കുഞ്ഞിരാമന്‍, ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി കെ മണിക്ണഠന്‍ എന്നിവര്‍ സംസാരിച്ചു. ലോക്കല്‍ സെക്രട്ടറി മധു മുതിയക്കാല്‍ സ്വാഗതം പറഞ്ഞു. ജില്ലാസമ്മേളനത്തിന്റെ ഭാഗമായി പാലക്കുന്ന് ടൗണില്‍ നിര്‍മിച്ച കുടില്‍ എം വി ഗോവിന്ദന്‍ ഉദ്ഘാടനം ചെയ്തു.
No comments:
Post a Comment