കാസര്‍കോട്: സമൂഹ്യതിന്മകള്‍ക്കെതിരേ പോരാടാന്‍ ഇന്‍ലന്‍ഡില്‍ രേഖാ ചിത്രം വരച്ച് പ്രതിഷേധമറിയിക്കുകയാണ് ഒരു കലാകാരന്‍. പൂത്തൂര്‍ സ്വദേശിയായ സുരേന്ദ്രന്‍ കൂക്കാനം കാസര്‍കോട് കൊല്ലപ്പെട്ട പെണ്‍കുട്ടി സഫിയയുടെ നീതിക്കായാണ് 100 ഓളം ഇന്‍ലന്‍ഡില്‍ രേഖാ ചിത്രം വരച്ച് വേറിട്ടസമരത്തിന് തുടക്കം കുറിച്ചത്.
Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
സഫിയ ഓര്‍മ്മപ്പെടുത്തല്‍ എന്ന പരിപാടിയിലാണ് രേഖാചിത്രം വരച്ചത്. സ്ത്രീപീഡനവുമായി ബന്ധപ്പെട്ട ചിത്രങ്ങളാണ് രേഖാചിത്ര പ്രമേയം.
തന്റെ രചനകളിലൂടെ പ്രധാനമന്ത്രിക്കും രാഷ്ട്രപതിക്കും മുഖ്യമന്ത്രിക്കുമടക്കമുള്ളവര്‍ക്ക് നേരിട്ടയച്ച് പ്രതിഷേധം രേഖപ്പെടുത്തുകയാണ് ലക്ഷ്യം. ചിത്രത്തിലൂടെ അധികാരികളുടെ കണ്ണുതുറക്കാന്‍ കഴിയുമെന്ന് സുരേന്ദ്രന്‍ പറയുന്നു.
ഇതിനകം തന്നെ എന്‍ഡോസള്‍ഫാന്‍ വിരുദ്ധ സമരപരിപാടിക്കായി തന്റെ ദേഹത്ത് ചിത്രം വരച്ച് സമരരംഗത്ത് ശ്രദ്ധനേടിയിരുന്നു. മദ്യവിരുദ്ധ ബോധവല്‍ക്കരണം, പശ്ചിമഘട്ട സമരങ്ങള്‍, തുടങ്ങിയ സമരങ്ങളില്‍ വ്യത്യസ്തമായ കലയുടെ സമരമുറയുമായാണ് സുരേന്ദ്രന്‍ എത്തിയിരുന്നത്.
ചെന്നൈ വച്ച് യേശുദാസിന് വേണ്ടി പഴയ നൂറ് സിനിമാ പാട്ടുകള്‍ക്ക് രേഖാചിത്രം വരച്ച സുരേന്ദ്രന്‍ പിന്നീടാണ് സമൂഹ്യ തിന്മക്കെതിരേ പോരാടാന്‍ തീരുമാനിച്ചത്. കഴിഞ്ഞ 20 വര്‍ഷമായി നീതിക്കായി സമരം നടത്തുന്ന ഈ അമ്പത് കാരന്‍ ഇനി പ്ലാസ്റ്റിക് ബാഗുകള്‍ നിരോധിക്കാന്‍ രേഖാചിത്രം തയ്യാറാക്കാനൊരുങ്ങുകയാണ്.
No comments:
Post a Comment