ജിദ്ദ: മലയാളി യുവാക്കള്‍ സഞ്ചരിച്ച വാഹനം മറിഞ്ഞ് മൂന്നു പേര്‍ മരിച്ചു. മലപ്പുറം ജില്ലക്കാരായ രണ്ടു പേരും ഒരു കോഴിക്കോട് സ്വദേശിയുമാണ് മരിച്ചത്. രണ്ടു പേര്‍ക്ക് പരിക്കേറ്റു.
മലപ്പുറം എടവണ്ണ മുണ്ടേങ്ങരയിലെ തച്ചുപറമ്പന്‍ സഹല്‍ (27), മലപ്പുറം പുളിക്കലിനടുത്ത് ഐക്കരപ്പടിയിലെ കിഴക്കുംകര വീട്ടില്‍ മുഹമ്മദ് ഫാറൂഖ് (31), കോഴിക്കോട് അരക്കിണര്‍ സ്വദേശി നടുവിലകത്ത് ആശിഖ് (27) എന്നിവരാണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന സമീര്‍, യാസിര്‍ എന്നിവര്‍ പരിക്കുകളോടെ ആശുപത്രിയിലാണ്.
ദമ്മാമില്‍ നിന്നു ജിദ്ദയിലേക്ക് ഫുട്ബാള്‍ ടൂര്‍ണമെന്‍റില്‍ പങ്കെടുക്കാന്‍ വരികയായിരുന്ന സംഘമാണ് വ്യാഴാഴ്ച പുലര്‍ച്ചെ അപകടത്തില്‍ പെട്ടത്. ഇവര്‍ സഞ്ചരിച്ച പ്രാഡോ കാര്‍ റിയാദിനും ത്വാഇഫിനുമിടയില്‍ ദിലം എന്ന സ്ഥലത്തു മറിയുകയായിരുന്നു.
സഹിലും, ഫാറൂഖും സംഭവ സ്ഥലത്ത് തന്നെ മരിച്ചു. ഗുരുതര പരിക്കേറ്റ ആശിഖിനെ ത്വാഇഫിലേക്ക് വിദഗ്ധ ചികിത്സക്കായി കൊണ്ടുപോകാന്‍ ഒരുങ്ങുന്നതിനിടയിലാണ് മരണം. മരിച്ച സഹലിന്‍െറ കുടുംബം ദമ്മാമിലുണ്ട്, മുഹമ്മദ് ഫാറൂഖ് അടുത്തയാഴ്ച അവധിക്ക് നാട്ടില്‍ പോകുന്നതിനുള്ള ഒരുക്കത്തിലായിരുന്നു. മൃതദേഹങ്ങള്‍ ദിലം ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍.
Keywords: Gulf News, MalabarFlash, Malabar Vartha, Malabar News, Malayalam News
No comments:
Post a Comment