കാഞ്ഞങ്ങാട്: അഖിലേന്ത്യാ ബാങ്ക് പണിമുടക്കിന് മുന്നോടിയായി ബാങ്ക് ജീവനക്കാര്‍ കാഞ്ഞങ്ങാട് എസ്.ബി.ഐ ശാഖയ്ക്ക് മുന്നില്‍ പ്രകടനം നടത്തി. 10-ാം ഉഭയകക്ഷി കരാര്‍ ഉടന്‍ നടപ്പിലാക്കുക, ബാങ്ക് സ്വകാര്യവല്‍ക്കരണം ഉപേക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പണിമുടക്ക്.
ബേങ്ക് ഓഫീസര്‍മാര്‍ ഉള്‍പ്പെടെ പത്ത് ലക്ഷത്തോളം വരുന്ന ജീവനക്കാര്‍ പണിമുടക്കും. പണിമുടക്കുന്ന ജീവനക്കാര്‍ ബുധനാഴ്ച രാവിലെ 11 മണിക്ക് സിന്‍ഡിക്കേറ്റ് ബാങ്ക് ശാഖയ്ക്ക് മുന്നില്‍ പ്രകടനം നടത്തും. യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയന്‍സിന്റെ ആഭിമുഖ്യത്തിലാണ പണിമുടക്ക്.
പ്രകടനത്തിന് എന്‍.അശോക്കുമാര്‍, കെ.സുരേഷ്, കെ.പി.രാജന്‍, എം.വിജയന്‍, ഗോപിനാഥ് എന്നിവര്‍ നേതൃത്വം നല്‍കി. വി.പി.ശ്രീജിത്ത് സംസാരിച്ചു.
Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
No comments:
Post a Comment