കണ്ണൂര്‍ : പ്രമുഖ മതപണ്ഡിതനും ജില്ലാ നായിബ് ഖാസിയുമായ കമ്പില്‍ പാട്ടയത്തെ ഹസ്രത്ത് മന്‍സിലില്‍ സയിദ് ഹാശിം കുഞ്ഞിക്കോയതങ്ങള്‍ (82) അന്തരിച്ചു. വാര്‍ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് അഞ്ചരക്കണ്ടി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചൊവ്വാഴ്ച ഉച്ചയോടെയായിരുന്നു അന്ത്യം.
സമസ്തകേരള ജംഇയ്യത്തുല്‍ ഉലമ ജില്ലാ ട്രഷറര്‍, കണ്ണാടിപ്പറമ്പ് ദാറുല്‍ ഹസനാത്ത് അറബിക് കോളേജ് പ്രിന്‍സിപ്പല്‍, ദാറുല്‍ ഹസനാത്ത് ഇസ്ലാമിക് അക്കാദമി പ്രസിഡന്റ്, കമ്പില്‍ ലത്തീഫിയ പ്രസിഡന്റ് തുടങ്ങിയ നിലകളില്‍ പ്രവര്‍ത്തിച്ച് വരികയായിരുന്നു.
സുന്നി-മഹല്‍ ഫെഡറേഷന്‍ ജില്ലാപ്രസിഡന്റ് പാപ്പിനിശ്ശേരി, ജാമിയ അസ്ഹദീയ വൈസ്പ്രസിഡന്റ് , പാപ്പിനിശ്ശേരി ഹുസൈനിയ യത്തീംഖാന വൈസ്പ്രസിഡന്റ് ആലുവ അറബിക് കോളേജ് പ്രസിഡന്റ് തുടങ്ങിയ നിലകളിലും പ്രവര്‍ത്തിച്ചിരുന്നു.
പാപ്പിനിശ്ശേരി എം എം ഹോസ്പിറ്റലിന്റേയും കമ്പില്‍ ലത്തീഫിയ ഹോസ്പിറ്റലിന്റേയും സ്ഥാപകരില്‍ പ്രമുഖനാണ്.
ജില്ലയിലെ മുസ്ലിം സമുദായത്തിലെ സമന്വയ വിദ്യാഭ്യാസ മേഖലക്ക് മുഖ്യ പങ്കാളിത്തം വഹിച്ച തങ്ങള്‍ ആതുര ശുശ്രൂഷാ രംഗത്തും ജീവകാരുണ്യ രംഗത്തും മികച്ച സേവനങ്ങള്‍ നടത്തിവരികയായിരുന്നു.
ഭാര്യ: ആയിഷ. മക്കള്‍: സയ്യിദ് അലി ഹാഷിം നദ്‌വി, ആറ്റക്കോയതങ്ങള്‍, സയ്യിദ് ഹാമിദ് തങ്ങള്‍, സയ്യിദ് താഹ തങ്ങള്‍, സുമയ്യ മുല്ല ബീബി, ഹബീബ മുല്ല ബീബി. ജാമാതാക്കള്‍: സയ്യിദ് ജാഫര്‍ പൂക്കോയതങ്ങള്‍, സയ്യിദ് സാബിത്ത് തങ്ങള്‍
Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News


No comments:
Post a Comment