Latest News

നാളികേര കര്‍ഷക സമിതി സംസ്ഥാന നേതൃത്വ ക്യാമ്പ്

കാഞ്ഞങ്ങാട്: നാളികേര കര്‍ഷക സമിതി നാളികേര കര്‍ഷകരുടെ ഉന്നമനത്തിനായി സമഗ്രവും ആഗോളപ്രസക്തിയുള്ളതുമായ ഒരു രൂപരേഖയുണ്ടാക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികള്‍ക്ക് വേണ്ടി സംഘടിപ്പിച്ച ദ്വിദിന നേതൃത്വ ക്യാമ്പിന്റെ ഉദ്ഘാടനം പി.കരുണാകരന്‍ എംപി നിര്‍വ്വഹിച്ചു. സ്വാഗത സംഘം ചെയര്‍മാന്‍ പി.കോരന്‍മാസ്റ്റര്‍ അദ്ധ്യക്ഷത വഹിച്ചു. ഇ.ചന്ദ്രശേഖരന്‍ എംഎല്‍എ, പ്രശസ്ത സീരിയല്‍ നടന്‍ ഇല്ലിക്കെട്ട് നമ്പൂതിരിയും മുഖ്യാതിഥിയായിരുന്നു. 

സിഎഫ്എ ദേശീയ ജനറല്‍ സെക്രട്ടറി കെ.എം. സുരേഷ് ബാബു രൂപരേഖ തയ്യാറാക്കി. നാളികേര വികസന കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ സുഹാബ് പുല്‍പ്പറ്റ മുഖ്യ പ്രഭാഷണം നടത്തി. നീര വിതരണോദ്ഘാടനം വൈസ് ചെയര്‍മാന്‍ പ്രഭാകരന്‍ വാഴുന്നോറടിയും, സിഎഫ് അംഗത്വ കാര്‍ഡ് വിതരണം എളമന ഹരിദാസ് നിര്‍വ്വഹിച്ചു. ജലീല്‍ പുനലൂര്‍, സി.എസ്.ഷാജി, എല്‍സമ്മ പോള്‍, എ.പുരുഷോത്തമന്‍, സി.ശങ്കരന്‍ നടുവണ്ണൂര്‍, സി.ലതീഷ്, കെ.ഗംഗാധരന്‍, എന്നിവര്‍ സംസാരിച്ചു. 

തെങ്ങിന്‍ കൃഷിയിലെ മണ്ണിന്റെ പ്രാധാന്യവും രോഗകീട നിയന്ത്രണവും ഡോ.ഗിരിധരന്‍ (കാര്‍ഷിക കോളേജ് പടന്നക്കാട്) എംപിയും, തെങ്ങിന്‍തോപ്പില്‍ പൈനാപ്പിള്‍ കൃഷിയുടെ പ്രാധാന്യം കെ.എം.ശ്രീകുമാറും (കാര്‍ഷിക കോളേജ് പടന്നക്കാട്) ക്ലാസ്സുകള്‍ കൈകാര്യം ചെയ്തു. രവീന്ദ്രന്‍ ചേടി റോഡ് സ്വാഗതവും സംസ്ഥാന സെക്രട്ടറി സന്തോഷ് പെരവച്ചേരി നന്ദിയും പറഞ്ഞു.

Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.