Latest News

ഹൊസ്ദുര്‍ഗ് ഉപജില്ല കലോത്സവം : സ്റ്റേജിനങ്ങള്‍ ചൊവ്വാഴ്ച ആരംഭിക്കും

കാഞ്ഞങ്ങാട് : ഹൊസ്ദുര്‍ഗ് ഉപജില്ലാ കലോത്സവത്തിലെ സ്‌റ്റേജിന മത്സരങ്ങള്‍ 11 നു ചൊവ്വാഴ്ച ആരംഭിക്കും. കോട്ടപ്പുറം സി എച്ച് മുഹമ്മദ്‌കോയ സ്മരാക ഗവ.വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ നടക്കുന്ന കലോത്സവം രാവിലെ 9.30 ന് കെ കുഞ്ഞിരാമന്‍ എം എല്‍ എ ഉദ്ഘാടനം ചെയ്യും. നഗരസഭാ ചെയര്‍പേഴ്‌സണ്‍ വി ഗൗരി അധ്യക്ഷത വഹിക്കും.

കലോത്സവത്തിന്റെ പ്രചരണാര്‍ത്ഥം വിളംബര ഘോഷയാത്ര നടന്നു. എ ഇ ഒ ടി എം സദാനന്ദന്‍, മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ വി ഗൗരി, വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ദാക്ഷായണി കുഞ്ഞിക്കണ്ണന്‍, കൗണ്‍സിലര്‍മാരായ ഇബ്രാഹിം പറമ്പത്ത്, വി എം പുരുഷോത്തമന്‍, സംഘാടക സമിതി കണ്‍വീനര്‍ എം നാരായണന്‍, വര്‍ക്കിംഗ് ചെയര്‍മാന്‍ റഫീഖ് കോട്ടപ്പുറം, കെ പി കമാല്‍, എന്‍ പി മുഹമ്മദ്കുഞ്ഞി എന്നിവര്‍ നേതൃത്വം നല്‍കി.

സ്‌റ്റേജിതര മത്സരങ്ങള്‍ പൂര്‍ത്തിയാപ്പോള്‍ ഇതുവരെയുള്ള പോയിന്റ് നില : എല്‍ പി വിഭാഗത്തില്‍ എട്ട് പോയിന്റു നേടി ജി യു പി എസ് പൂത്തക്കാല്‍ ഒന്നാം സ്ഥാനത്തും അഞ്ചു പോയിറ്റുകള്‍ നേടി ജി എല്‍ പി എസ് ഹൊസ്ദുര്‍ഗ് തെരുവത്ത്, ജി വി എച്ച് എസ് എസ് കോട്ടപ്പുറം, എസ് ആര്‍ എം ജി എച്ച് ഡബ്ല്യു എസ് രാംഗനര്‍, ജി എല്‍ പി എസ് നീലേശ്വരം, യു ബി എം സി എ ഹൊസ്ദുര്‍ഗ് എന്നീ സ്‌കൂളുകള്‍ രണ്ടാം സ്ഥാനത്തും നില്‍ക്കുന്നു. യു പി വിഭാഗത്തില്‍ പത്തു പോയിന്റുകള്‍ നേടി സെന്റ് ആന്റ്‌സ് എ യു പി എസ് നീലേശ്വരം ഒന്നാം സ്ഥാനത്തും, എട്ടു പോയിന്റുകള്‍ നേടി ജി യു പി എസ് കാഞ്ഞിരപൊയില്‍ രണ്ടാം സ്ഥാനത്തും നില്‍ക്കുന്നു. ഹൈസ്‌കൂള്‍ വിഭാഗത്തില്‍ 16 പോയിന്റുകള്‍ നേടി ദുര്‍ഗ ഹയര്‍സെക്കണ്ടറി സ്‌കൂള്‍ കാഞ്ഞങ്ങാട് ഒന്നാം സ്ഥാനത്തും 13 പോയിന്റുകള്‍ നേടി ജി എച്ച് എസ് മടിക്കൈ സെക്കണ്ട് രണ്ടാം സ്ഥാനത്തും നില്‍ക്കുന്നു. ഹയര്‍സെക്കണ്ടറി വിഭാഗത്തില്‍ 28 പോയിന്റുകള്‍ നേടി ദുര്‍ഗ്ഗ എച്ച് എസ് എസ് കാഞ്ഞങ്ങാട് ഒന്നാം സ്ഥാനത്തും 20 പോയിന്റുകള്‍ നേടി രാജാസ് എച്ച് എസ് എസ് നീലേശ്വരം രണ്ടാം സ്ഥാനത്തും നില്‍ക്കുന്നു.

സംസ്‌കൃതോത്സവം യു പി വിഭാഗത്തില്‍ 20 പോയിന്റുകള്‍ നേടി കാഞ്ഞങ്ങാട് ദുര്‍ഗ്ഗ എച്ച് എസ് എസ് ഒന്നാം സ്ഥാനത്തും, രാജാസ് എച്ച് എസ് എസ് നീലേശ്വരം രണ്ടാം സ്ഥാനത്തുമാണ്. ഹൈസ്‌കൂള്‍ വിഭാഗത്തില്‍ 20 പോയിന്റുകള്‍ നേടി ദുര്‍ഗ്ഗ എച്ച് എസ് എസ് കാഞ്ഞങ്ങാട്, 15 പോയിന്റുകള്‍ നേടി രാജാസ് എച്ച് എസ് എസ് നീലേശ്വരം എന്നിവര്‍ ഒന്നും രണ്ടും സ്ഥാനങ്ങളിലാണ്.

അറബിക് കലോത്സവത്തില്‍ എല്‍ പി വിഭാഗത്തില്‍ അഞ്ചു പോയിന്റുകള്‍ നേടി എം സി ബി എം എ എല്‍ പി എസ് ബല്ലാ കടപ്പുറം, ഇ പി പി ടി എസ് എ എല്‍ പി എസ് കാഞ്ഞങ്ങാട് കടപ്പുറം, ജി എച്ച് എസ് കാലിച്ചാനടുക്കം, ജി യു പി എസ് പാണത്തൂര്‍, ജി എച്ച് എസ് എസ് കക്കാട്ട്, യു ബി എം സി എ എല്‍ പി എസ് ഹൊസ്ദുര്‍ഗ് എന്നീ സ്‌കൂളുകള്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്നു. യു പി വിഭാഗത്തില്‍ 13 പോയിന്റുകള്‍ നേടി ജി യു പി എസ് ഹൊസ്ദുര്‍ഗ് കടപ്പുറം ഒന്നാം സ്ഥാനത്തും 11 പോയിന്റുകള്‍ നേടി ജി വി എച്ച് എസ് കാഞ്ഞങ്ങാട്, ജി എഫ് യു പി എസ് കാഞ്ഞങ്ങാട് എന്നിവര്‍ രണ്ടാം സ്ഥാനത്തുമാണ്. ഹൈസ്‌കൂള്‍ വിഭാഗത്തില്‍ 18 പോയിന്റുകള്‍ നേടി ജി എച്ച് എസ് ഹൊസ്ദുര്‍ഗ് ഒന്നാം സ്ഥാനത്തും 16 പോയിന്റുകള്‍ നേടി സി എച്ച് എം കെ എസ് ജി വി എച്ച് എസ് എസ് കോട്ടപ്പുറം, ജി വി എച്ച് എസ് എസ് കാഞ്ഞങ്ങാട് എന്നീ സ്‌കൂളുകള്‍ രണ്ടാം സ്ഥാനത്തുമാണ്.

Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.