കാസര്‍കോട്: മഹല്ല് ഭരണവും സ്ഥാപന നടത്തിപ്പിന്റെ ശാസ്ത്രീയ വശങ്ങളും പരിശീലിപ്പിക്കുന്നതിന് സുന്നി മാനേജ്‌മെന്റ് അസോസിയേഷന്‍ കാസര്‍കോട് മേഖല കമ്മിറ്റി സംഘടിപ്പിക്കുന്ന ‘സമീക്ഷ’ ഏകദിന വര്‍ക്ക് ഷോപ്പ് ബുധനാഴ്ച രാവിലെ 10 മണി മുതല്‍ ജില്ലാ സുന്നി സെന്റര്‍ ഓഡിറ്റോറിയത്തില്‍ നടക്കും.
വിവിധ റീജിയണിലെ സ്ഥാപന - മഹല്ല് ഭാരവാഹികള്‍ക്കായി ഒരുക്കുന്ന ക്യാമ്പില്‍ ‘മഹല്ല്, സ്ഥാപന ഭരണം - ആസൂത്രണം, കാര്യക്ഷമത’, ‘ആശയ വിനിമയം ഒരു മനഃശാസ്ത്ര സമീപനം’ എന്നീ സെഷനുകള്‍ക്ക് പ്രശസ്ത മനഃശാസ്ത്ര വിധഗ്ദന്‍ അഡ്വ എ കെ ഇസ്മാഈല്‍ വഫ നേതൃത്വം നല്‍കും. എസ് എം എ മേഖല പ്രസിഡന്റ് കെ പി ഹുസൈന്‍ സഅദിയുടെ അധ്യക്ഷതയില്‍ സയ്യിദ് മുഹമ്മദ് ഇബ്രാഹിം പൂക്കുഞ്ഞി തങ്ങള്‍ കല്ലക്കട്ട ഉദ്ഘാടനം ചെയ്യും
എസ് വൈ എസ് സംസ്ഥാന സമിതിയംഗം ബി എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി, എസ് വൈ എസ് ജില്ലാ പ്രസിഡന്റ് പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി, എസ് എം എ ജില്ലാ പ്രസിഡന്റ് കാട്ടിപ്പാറ അബ്ദുല്‍ ഖാദിര്‍ സഖാഫി, ജനറല്‍ സെക്രട്ടറി എസ് എ അബ്ദുല്‍ ഹമീദ് മൗലവി ആലംപാടി, എസ് ജെ എം ജില്ലാ പ്രസിഡന്റ് കൊല്ലമ്പാടി അബ്ദുല്‍ ഖാദിര്‍ സഅദി, എസ് എസ് എഫ് ജില്ലാ പ്രസിഡന്റ് അബ്ദുറസാഖ് സഖാഫി കോട്ടക്കുന്ന്, സയ്യിദ് അബ്ദുല്‍ കരീം അല്‍ ഹാദി, അബ്ദുസ്സമദ് കല്ലക്കട്ട, അഷ്‌റഫ് മൗലവി ബദിയടുക്ക തുടങ്ങിയവര്‍ സംസാരിക്കും.
Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
No comments:
Post a Comment