Latest News

വിഷം തീണ്ടാത്ത പച്ചക്കറി: മട്ടുപ്പാവ് കൃഷിയിലും അരയി മാതൃക

കാഞ്ഞങ്ങാട്: അരയിയിലെ കുട്ടികള്‍ക്ക് ഉച്ചഭക്ഷണത്തിന് വിഷം തീണ്ടാത്ത പച്ചക്കറി ലഭ്യമാക്കാന്‍ മട്ടുപ്പാവിലും ജൈവകൃഷി ആരംഭിച്ചു. സ്‌കൂള്‍ മുറ്റത്തും വീട്ടുമുറ്റത്തും പച്ചക്കറി സമൃദ്ധി ഒരുക്കി ഇതിനകം ശ്രദ്ധേയമായ അരയി ഗവ.യുപി സ്‌കൂള്‍ ഹരിതസേനയുടെ ആഭിമുഖ്യത്തിലാണ് കാഞ്ഞങ്ങാട് കൃഷിഭവന്റെ സഹകരണത്തോടെ സ്‌കൂള്‍ കെട്ടിടത്തിന്റെ മുകളില്‍ 50 ഗ്രോബാഗുകളില്‍ പച്ചക്കറി കൃഷി ആരംഭിച്ചത്. 

കാബേജ്, വഴുതിന, പയര്‍, വെണ്ട, തക്കാളി, പച്ചമുളക്, ചീര എന്നീ ഇനങ്ങളാണ് ആദ്യഘട്ടത്തില്‍ നട്ടത്. സ്‌കൂള്‍ വനിതാവേദിയും മദര്‍ പിടിഎയും കണ്ടംകുട്ടിച്ചാല്‍ വയലില്‍ ആരംഭിക്കുന്ന ഹരിതം അരയി പദ്ധതി കൂടി പൂര്‍ത്തിയാകുന്നതോടെ, പച്ചക്കറി പെരുമയില്‍ അരയി നാടിനാകെ മാതൃകയാകും.
കാഞ്ഞങ്ങാട് കൃഷിഭവന്റെ സഹകരണത്തോടെ നടക്കുന്ന പദ്ധതിക്ക് സ്‌കൂള്‍ വികസന സമിതിയും അധ്യാപക രക്ഷാകര്‍തൃസമിതിയും സ്‌കൂള്‍ സ്റ്റാഫും പൂര്‍ണ്ണ പിന്തുണയുമായി രംഗത്തുണ്ട്. അഗ്രികള്‍ച്ചറല്‍ ഫീല്‍ഡ് ഓഫീസര്‍ എം.പി.പ്രേമലത, കൃഷി അസിസ്റ്റന്റ് വിനോദ് എന്നിവരുടെ ഉപദേശ നിര്‍ദ്ദേശങ്ങള്‍ യഥാസമയം ഹരിതസേനയ്ക്ക് ലഭിക്കുന്നുണ്ട്. 

പ്രധാനാധ്യാപകന്‍ കൊടക്കാട് നാരായണന്‍, അധ്യാപകരായ വിനോദ്കുമാര്‍ മണിയറ വീട്ടില്‍, പി.ഈശാനന്‍, ദേവദാസ്, കുമ്പമ്മ എന്നിവരാണ് കുട്ടികളോടൊപ്പം കൃഷിക്ക് നേതൃത്വം നല്‍കുന്നത്.


Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.