വെള്ളരിക്കുണ്ട് : പാര്‍ട്ടി വിരുദ്ധ സമീപനങ്ങള്‍ സ്വീകരിക്കുകയും അച്ചടക്ക വിരുദ്ധ നടപടികള്‍ കൈക്കൊള്ളുകയും ചെയ്തുവെന്ന പരാതിയില്‍ മുസ്ലിം ലീഗ് ബളാല്‍ പഞ്ചായത്ത് കമ്മിറ്റിയംഗം ടി അബ്ദുള്‍ ഖാദര്‍ എന്ന അന്തുക്കയെ ലീഗിന്റെ പ്രാഥമിക അംഗത്വത്തില്‍ നിന്നും പുറത്താക്കാന്‍ ലീഗ് ബളാല്‍ പഞ്ചായത്ത് കമ്മിറ്റി ജനറല്‍ ബോഡി യോഗം മേല്ക്കമ്മിറ്റിയോടെ ശുപാര്‍ശ ചെയ്തു.
വെള്ളരിക്കുണ്ട് വ്യാപാരഭവനില്‍ ചേരുന്ന യോഗത്തില്‍ നിയോജക മണ്ഡലം വൈസ് പ്രസിഡണ്ട് കെ കെ കുഞ്ഞുമൊയ്തു അദ്ധ്യക്ഷത വഹിച്ചു. കെ പി ഗഫൂര്‍, എന്‍ പി മുഹമ്മദ് കുഞ്ഞി, അബൂബക്കര്‍ എടത്തോട്, പി കെ ഖാദര്‍ കൊന്നക്കാട്, സി യൂസഫ്, എ സി ലത്തീഫ്, എം കെ മുഹമ്മദ് കുഞ്ഞി, എല്‍ കെ ഹനീഫ്, മൊയ്തു കല്ലന്‍ചിറ, എല്‍ കെ ഖാലിദ് എന്നിവര്‍ പ്രസംഗിച്ചു.
Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
No comments:
Post a Comment