രാവണീശ്വരം: എ.ഐ.വൈ.എഫ് രാവണീശ്വരം - രാമഗിരി യൂണിറ്റുകളുടെ സംയുക്താഭിമുഖ്യത്തില്‍ രാവണീശ്വരം ഗവ.ഹൈസ്‌കൂള്‍ പരിധിയില്‍ നിന്ന് എസ്.എസ്.എല്‍.സി, പ്ലസ്ടു രീക്ഷയില്‍ ഉന്നതവിജയം നേടിയ വിദ്യാര്‍ത്ഥികള്‍ക്കുള്ള അനുമോദനവും ഉപഹാരവിതരണവും രാവണീശ്വരം അങ്കണ്‍വാടി പരിസരത്ത് വെച്ച് നടന്നു.
പരിപാടി എ.ഐ.വൈ.എഫ് സംസ്ഥാന ജോ.സെക്രട്ടറി മഹേഷ് കക്കത്ത് ഉദ്ഘാടനം ചെയ്തു. പി.ബാബു അദ്ധ്യക്ഷത വഹിച്ചു. എഐവൈഎഫ് ജില്ലാ സെക്രട്ടറി അഡ്വ.വി.സുരേഷ്ബാബു ഉപഹാര വിതരണം നടത്തി.
യോഗത്തില്‍ സിപിഐ ബ്രാഞ്ച് സെക്രട്ടറിമാരായ എന്‍.ഗംഗാധരന്‍ പള്ളിക്കാപ്പില്‍, എ.ബാലന്‍, ടി.ലോഹിതാക്ഷന്‍, എഐവൈഎഫ് മണ്ഡലം പ്രസിഡന്റ് രഞ്ജിത്ത് മടിക്കൈ എന്നിവര്‍ സംസാരിച്ചു. സംഘാടക സമിതി കണ്‍വീനര്‍ പ്രകാശന്‍ പള്ളിക്കാപ്പില്‍ സ്വാഗതം പറഞ്ഞു.
Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
No comments:
Post a Comment