തൃക്കരിപ്പൂര്‍: നാടക കുലപതി എന്‍ എന്‍ പിള്ളയുടെ ക്രോസ് ബെല്‍റ്റ് വീണ്ടും അരങ്ങിലേക്ക്. കോറസ് കലാസമിതി നേതൃത്വത്തില്‍ വെള്ളിയാഴ്ചമുതല്‍ മാണിയാട്ട് സംഘടിപ്പിക്കുന്ന സംസ്ഥാന പ്രൊഫഷണല്‍ നാടകോത്സവത്തിന്റെ ഭാഗമായാണ് കോറസ് പ്രവര്‍ത്തകരുടെ കൂട്ടായ്മയില്‍ നാടകം അരങ്ങിലെത്തുന്നത്.
ഉദ്ഘാടനത്തിന്റെ ഭാഗമായി വെള്ളിയാഴ്ച ക്രോസ് ബെല്‍റ്റ് അരങ്ങിലെത്തും. എന്‍ എന്‍ പിള്ളയുടെ വിശ്വകേരള കലാസമിതി നേതൃത്വത്തില്‍ പ്രഗത്ഭരായ കലാകാരന്മാര്‍ കേരളത്തിലുടനീളം തകര്‍ത്താടിയ ക്രോസ് ബെല്‍റ്റ് നാടകപ്രേമികള്‍ ഏറെ ചര്‍ച്ച ചെയ്തതാണ്.
ഗംഗന്‍ ആയിറ്റി സംവിധാനവും ഭരതന്‍ പിലിക്കോട് സംഗീതവും ബിജു വെള്ളച്ചാല്‍ ദീപവും നിയന്ത്രിക്കുന്നു. ശോഭ ബാലന്‍, കെ സുരേഷ്, ടി അരുണ്‍കുമാര്‍, വി ബാബുരാജ്, പി പി കുഞ്ഞികൃഷ്ണന്‍, തമ്പാന്‍ കീനേരി, ടി വി നന്ദകുമാര്‍, രജിത മധു, മിനി രാധന്‍, നിഷ കുഞ്ഞിമംഗലം എന്നിവരാണ് അഭിനേതാക്കള്‍. നാടകോത്സവത്തില്‍ അഞ്ച് മത്സരനാടകവും രണ്ട് പ്രദര്‍ശന നാടകവും അരങ്ങേറും.
Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
No comments:
Post a Comment