Latest News

ത്രോ ഇനങ്ങള്‍ കഴിഞ്ഞു; ഇനി കായികക്കുതിപ്പ്

കാസര്‍കോട് : റവന്യു ജില്ലാ സ്‌കൂള്‍ കായികമേളയില്‍ ജൂനിയര്‍, സീനിയര്‍ വിഭാഗങ്ങളിലെ ജാവലിന്‍, ഹാമര്‍ ത്രോ ഇനങ്ങള്‍ സമാപിച്ചപ്പോള്‍ 28 പോയിന്റുമായി ചിറ്റാരിക്കല്‍ ഉപജില്ല ഒന്നാംസ്ഥാനത്ത്. 17 പോയിന്റുമായി കാസര്‍കോട് ഉപജില്ല രണ്ടാം സ്ഥാനത്തുണ്ട്. ബേക്കല്‍, ചെറുവത്തൂര്‍ ഉപജില്ലകള്‍ ഒന്‍പതു വീതം പോയിന്റുകള്‍ നേടി മൂന്നാം സ്ഥാനം നേടി. ഹൊസ്ദുര്‍ഗ് ഉപജില്ല എട്ടു പോയിന്റും മഞ്ചേശ്വരം ഒരു പോയിന്റും നേടി. കായികമേളയുടെ ഔദ്യോഗിക ഉദ്ഘാടനം വെളളിയാഴ്ചയാണ്

മേള നടക്കുന്ന താളിപ്പടുപ്പ് മൈതാനത്തു സൗകര്യങ്ങള്‍ കുറവായതിനാല്‍ ഏറിനിടെ അപകടങ്ങള്‍ ഒഴിവാക്കാനാണ് ത്രോ ഇനങ്ങള്‍ വ്യാഴാഴ്ച നടത്തിയത്. മേള വെളളിയാഴ്ച രാവിലെ പത്തിന് എന്‍.എ. നെല്ലിക്കുന്ന് എംഎല്‍എ ഉദ്ഘാടനം ചെയ്യും. നഗരസഭാധ്യക്ഷന്‍ ടി.ഇ. അബ്ദുല്ല അധ്യക്ഷത വഹിക്കും. ഡിഡിഇ സി. രാഘവന്‍ പതാക ഉയര്‍ത്തും. കഴിഞ്ഞ അക്കാദമിക് വര്‍ഷത്തില്‍ സംസ്ഥാനതലത്തില്‍ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടിയ വിദ്യാര്‍ഥികളെ ചടങ്ങില്‍ ആദരിക്കും.

സീനിയര്‍, ജൂനിയര്‍, സബ് ജൂനിയര്‍ വിഭാഗങ്ങളിലായി നടക്കുന്ന മല്‍സരങ്ങളില്‍ 1500ല്‍ അധികം വിദ്യാര്‍ഥികള്‍ പങ്കെടുക്കും. മേളയിലെ 95 ഇനങ്ങള്‍ കുട്ടികള്‍ക്കും എട്ടിനങ്ങള്‍ അധ്യാപകര്‍ക്കുമാണ്. നാശനിയാഴ്ച വൈകിട്ടു സമാപിക്കും.

റവന്യു ജില്ലാ സ്‌കൂള്‍ കായികമേളയില്‍ ഒന്നും രണ്ടും മൂന്നും സ്ഥാനം നേടിയവര്‍:

ജാവലിന്‍ ത്രോ (ജൂനിയര്‍ ആണ്‍): പി. അഖില്‍ (ജിഎച്ച്എസ്എസ് ബന്തടുക്ക), എന്‍. നിഥിന്‍ (ജിഎച്ച്എസ്എസ് മാലോത്ത് കസബ), ടി.എസ്. ശ്രീരാഗ് (ജിഎച്ച്എസ്എസ് വരക്കാട്). 

ജാവലിന്‍ ത്രോ (ജൂനിയര്‍ പെണ്‍): ജോമോള്‍ പൗലോസ് (സെന്റ് മേരീസ് എച്ച്എസ്എസ് കടുമേനി), എം. അഞ്ജലി (ജിഎച്ച്എസ്എസ് കുട്ടമത്ത്), സി. വിജിന (ജിഎച്ച്എസ്എസ് കുണ്ടംകുഴി).

സീനിയര്‍ ആണ്‍, ജാവലിന്‍ ത്രോ: റോണി ബഞ്ചമിന്‍ റോയിച്ചന്‍ (സെന്റ് ജൂഡ്‌സ് എച്ച്എസ്എസ് വെള്ളരിക്കുണ്ട്), വി.കെ. അശ്വിന്‍ (ജിഎച്ച്എസ്എസ് ഉദിനൂര്‍), എസ്.കെ. ഷുഹൈബ് (ജെഎച്ച്എസ്എസ് ചിത്താരി). 

സീനിയര്‍ പെണ്‍, ജാവലിന്‍ ത്രോ: പി.ബി. സ്‌റ്റെല്ല (ജിഎച്ച്എസ്എസ് മാലോത്ത് കസബ), കെ. ദില്‍ന (ജിഎച്ച്എസ്എസ് ചീമേനി), കെ.വി. ശില്‍പ (ജിഎച്ച്എസ്എസ് മാലോത്ത് കസബ). 

ജൂനിയര്‍ ആണ്‍, ഹാമര്‍ ത്രോ: സി.പി. അമാനുദ്ദീന്‍ (ജിഎച്ച്എസ്എസ് ചെര്‍ക്കള സെന്‍ട്രല്‍), വിവേക് ആനന്ദ് (രാജാസ് എച്ച്എസ്എസ് നീലേശ്വരം), സി. മുഹമ്മദ് സാനിദ് (ദുര്‍ഗാ എച്ച്എസ്എസ് കാഞ്ഞങ്ങാട്).

ജൂനിയര്‍ പെണ്‍, ഹാമര്‍ ത്രോ: ഡോണ ജോയി (സെന്റ് മേരീസ് ഇഎംഎച്ച്എസ് ചിറ്റാരിക്കാല്‍), കെ. റിജിന (ജിഎച്ച്എസ്എസ് ബല്ല ഈസ്റ്റ്), കെ. ഖദീജത്ത് മിസീന (കെവിഎസ്എംഎച്ച്എസ് കുരുഡപദവ്). 

ഹാമര്‍ ത്രോ, സീനിയര്‍ ആണ്‍: എം. ജിതിന്‍ ഗോപി (ജിഎച്ച്എസ്എസ് കുണ്ടംകുഴി), കെ.വി. സുബിന്‍ (ഐഎച്ച്എസ്എസ് അജാനൂര്‍), നിഖില്‍ മാനുവല്‍ (ഹോളിഫാമിലി എച്ച്എസ്എസ് രാജപുരം). 

സീനിയര്‍ പെണ്‍, ഹാമര്‍ ത്രോ: കെ.എം. റഹീമ (ജിഎച്ച്എസ്എസ് ഉദുമ), ജോസ്‌ന ജോസ് (സെന്റ് ജൂഡ്‌സ് എച്ച്എസ്എസ് വെള്ളരിക്കുണ്ട്), ബി.കെ. പ്രിയ (ജിഎച്ച്എസ്എസ് ബന്തടുക്ക).


Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.