Latest News

വിവാഹത്തിന്റെ പതിനെട്ടാം നാള്‍ നവവധു ജീവനൊടുക്കി

ചെറുവത്തൂര്‍ : 18 ദിവസം മുമ്പ് വിവാഹിതയായ നവവധു സ്വന്തം വീടിനടുത്തുള്ള പറമ്പിലെ ഉപയോഗ ശൂന്യമായ മരിച്ച നിലയില്‍. ചിറ്റാരിക്കാല്‍ പോലീസ് സ്റ്റേഷന്‍ അതിര്‍ത്തിയിലെ വെസ്റ്റ് എളേരി മാര്‍നാടം സ്വദേശിയും വെസ്റ്റ് എളേരി സര്‍വ്വീസ് സഹകരണബാങ്ക് ഭീമനടി ശാഖയിലെ ജീവനക്കാരനുമായ കെ എന്‍ സതീശന്റെ ഭാര്യ ചീമേനി വലിയപൊയിലിലെ ഗീതുവാണ് (21) മരിച്ചത്.

ഒക്‌ടോബര്‍ 19 ന് ഞായറാഴ്ച നര്‍ക്കിലക്കാട് വിഷ്ണുമൂര്‍ത്തി ക്ഷേത്ര ഓഡിറ്റോറിയത്തില്‍ വെച്ചാണ് ഗീതുവും സതീശനും വിവാഹിതരായത്. നീലേശ്വരം ഹിന്ദി പ്രചാര സഭയിലെ ബി എഡ് വിദ്യാര്‍ത്ഥിനിയാണ് ഗീതു. വിവാഹത്തിനു ശേഷം പതിവു പോലെ ഗീതു ഭര്‍തൃഗൃഹത്തില്‍ നിന്ന് ഹിന്ദി പഠന കേന്ദ്രത്തിലേക്ക് പോകാറാണ് പതിവ്.
മിക്കവാറും ദിവസങ്ങളില്‍ സതീശന്‍ ഗീതുവിനെ ബസില്‍ കയറ്റിവിടുകയും വൈകുന്നേരം തിരിച്ചെത്തുമ്പോള്‍ വീട്ടിലേക്ക് കൂട്ടിക്കൊണ്ടു പോവുകയുമാണ് പതിവ്. വ്യാഴാഴ്ച രാവിലെയും സതീശന്‍ ഗീതുവിനെ നീലേശ്വരത്തേക്ക് ബസ് കയറ്റിവിട്ടിരുന്നു.
ഇരുവരും തമ്മില്‍ എന്തെങ്കിലും പ്രശ്‌നമുള്ളതായി ആര്‍ക്കുമറിയില്ല. വളരെ സന്തോഷവതിയായാണ് ഗീതു ഭര്‍തൃഗൃഹത്തില്‍ കഴിഞ്ഞതെന്ന് പറയപ്പെടുന്നു. 

വ്യാഴാഴ്ച വൈകിട്ട് നേരമേറെയായിട്ടും ഗീതു തിരിച്ചെത്താത്തതിനെ തുടര്‍ന്ന് സതീശന്‍ ഗീതുവിന്റെ വീട്ടുകാരുമായി ബന്ധപ്പെട്ടപ്പോള്‍ യുവതി അവിടെയും എത്തിയിട്ടില്ലെന്നാണ് വിവരം ലഭിച്ചത്. ഇതേ തുടര്‍ന്ന് വീട്ടുകാര്‍ ചിറ്റാരിക്കാല്‍ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയും യുവതിയെ കാണാതായതുമായി ബന്ധപ്പെട്ട് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും ചെയ്തിരുന്നു.
ഇതിനിടയില്‍ സതീശന്റെയും ഗീതുവിന്റെയും വീട്ടുകാര്‍ നടത്തിയ അന്വേഷണത്തിനും തിരച്ചിലിനുമിടയിലാണ് വലിയപൊയിലിലെ വീടിനടുത്തുള്ള പറമ്പിലെ ഉപയോഗ ശൂന്യമായ കിണറില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തിയത്.
രാത്രി തന്നെ തൃക്കരിപ്പൂരില്‍ നിന്ന് ഫയര്‍ഫോഴ്‌സ് സ്ഥലത്തെത്തി മൃതദേഹം കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.
തിരുവനന്തപുരത്ത് ഐ എസ് ആര്‍ ഒയിലെ ഉദ്യോഗസ്ഥനായ തിമിരി അത്തിക്കല്‍ വീട്ടില്‍ എ ഗോപിനാഥന്‍ നായരുടെയും ലീലയുടെയും മകളാണ് ഗീതു. ഹൈദരബാദില്‍ എം ടെകിന് പഠിക്കുന്ന ഹരീഷ് ഏക സഹോദരനാണ്.
വെസ്റ്റ് എളേരി മാര്‍ണാടത്തെ കൊഴുമ്മല്‍ നാരായണന്‍ നായരുടെയും മുന്‍ വെസ്റ്റ് എളേരി പഞ്ചായത്ത് പ്രസിഡണ്ടും സി പി എം എളേരി ഏരിയാ കമ്മിറ്റി അംഗവുമായ വി തമ്പായിയുടെയും മകനാണ് സതീശന്‍. ഗീതുവിന്റെ മൃതദേഹം ചിറ്റാരിക്കാല്‍ പോലീസ് ജില്ലാ ആശുപത്രിയില്‍ ഇന്‍ക്വസ്റ്റ് നടത്തി. മൃതദേഹം പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് വിദഗ്ധ പോസ്റ്റുമോര്‍ട്ടം നടത്തി


Keywords: Kasaragod, Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.