ഇതിനു പുറമെ ഖദീജയ്ക്ക് പ്രതിമാസം 3000 രൂപയും രണ്ട് മക്കള്‍ക്ക് 2000 രൂപ വീതവും മൊയ്തീന്‍ ചിലവിന് നല്‍കണമെന്നും കോടതി വിധിച്ചു. സ്വര്‍ണം നല്‍കിയില്ലെങ്കില്‍ ഇപ്പോഴത്തെ മാര്‍ക്കറ്റ് വില അനുസരിച്ചുള്ള പണം നല്‍കണമെന്ന് കോടതി നിര്‍ദ്ദേശിച്ചു.
1999 ഒക്‌ടോബര്‍ 24 നാണ് മൊയ്തീന്‍ ഖദീജയെ വിവാഹം ചെയ്തത്. വിവാഹവേളയില്‍ ഖദീജയുടെ വീട്ടുകാര്‍ മൊയ്തീന് രണ്ട് ലക്ഷം രൂപയും 30 പവന്‍ സ്വര്‍ണവും സ്ത്രീധനമായി നല്‍കിയിരുന്നു.
പിന്നീട് കൂടുതല്‍ സ്വര്‍ണവും പണവും ആവശ്യപ്പെട്ട് മൊയ്തീന്‍ ഖദീജയെ ശാരീരികമായും മാനസീകമായും പീഡിപ്പിക്കുകയായിരുന്നു.
പിന്നീട് കൂടുതല്‍ സ്വര്‍ണവും പണവും ആവശ്യപ്പെട്ട് മൊയ്തീന്‍ ഖദീജയെ ശാരീരികമായും മാനസീകമായും പീഡിപ്പിക്കുകയായിരുന്നു.
പീഡനത്തെ തുടര്‍ന്ന് മക്കളെയും കൂട്ടി ഭാര്‍തൃ വീട്ടില്‍ നിന്നും ഇറങ്ങിയ ഖദീജ സ്വന്തമായി താമസിക്കാന്‍ വീടില്ലാത്തതിനാല്‍ സഹോദരന്റെ കൂടെയാണ് താമസം. ഖദീജക്കും മക്കള്‍ക്കും മൊയ്തീന്‍ താമസ സൗകര്യം ഒരുക്കി കൊടുക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്.
Keywords: Kasaragod, Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
No comments:
Post a Comment