Latest News

സുധീരന്റെ വേദിയിലേക്കു കല്ലേറ്‌

പാലക്കാട്: ചെര്‍പ്പുളശ്ശേരി ബസ് സ്റ്റാന്‍ഡില്‍ ജനപക്ഷയാത്രയുടെ സ്വീകരണയോഗത്തില്‍ കെപിസിസി പ്രസിഡന്റ് വി.എം. സുധീരന്‍ പ്രസംഗിക്കുന്നതിനിടെ വേദിയിലേക്കു കല്ലേറ്. കല്ല് ദേഹത്തു കൊള്ളാതെ വേദിയിലിരിക്കുന്നവരുടെ ഇടയിലേക്കു വീണു. വൈകിട്ട് ആറരയോടെയാണു സംഭവം. ഉടന്‍ സേവാദള്‍ വൊളന്റിയര്‍മാര്‍ സുധീരനു ചുറ്റും സംരക്ഷണവലയം തീര്‍ത്തു. തുടര്‍ന്നു അരമണിക്കൂറോളം സുധീരന്‍ പ്രസംഗം തുടര്‍ന്നു.

മദ്യപരായ യാത്രക്കാരെ കൊണ്ടുള്ള ശല്യം കൂടുതലായിരുന്നുവെന്നും മദ്യനിരോധനത്തിനായി സര്‍ക്കാര്‍ നടപടി സ്വീകരിച്ച ശേഷം ഈ ശല്യം കുറഞ്ഞുവെന്നും ഒരു കന്യാസ്ത്രീ തന്നെ വിളിച്ചു പറഞ്ഞ കാര്യം അനുസ്മരിച്ചു സുധീരന്‍ പ്രസംഗം തുടരുമ്പോഴാണ് കല്ലേറുണ്ടായത്. ഈ സമയം വേദിക്കു പുറത്ത് വൈദ്യുതി നിലച്ചിരുന്നു. പിന്നീട് അല്‍പം കഴിഞ്ഞു വൈദ്യുതി വന്നു. ഇതിനിടെ കല്ലെറിഞ്ഞ ആളെ പിടികൂടാനുള്ള പ്രവര്‍ത്തകരുടെ ശ്രമം ചില്ലറ പ്രശ്‌നങ്ങളുണ്ടാക്കി. . പ്രസംഗത്തിനു ശേഷം അദ്ദേഹം അടുത്ത സ്വീകരണവേദിയായ മണ്ണാര്‍ക്കാട്ടേക്കു പോയി. ജനപക്ഷയാത്ര ശനിയാഴ്ചയും ഞായറാഴ്ചയും ജില്ലയിലുണ്ട്.
Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.