മംഗലംഡാം: തുണി അലക്കുന്നതിനിടെ മംഗലംഡാം ഒടുകൂര്‍ കവറക്കുളമ്പ് തൈപ്പറമ്പ് വീട്ടില്‍ സുരേഷ്‌കുമാറിന്റെ ഭാര്യ കലാവതി (34), മകള്‍ ശ്രുതിമോള്‍ (14) എന്നിവര്‍ മരിച്ചു. ഒടുകൂര്‍ കവറക്കുളമ്പ് കുളത്തില്‍ ശനി രാവിലെ പത്തരയ്ക്കാണ് കലാവതിയും രണ്ടു മക്കളും തുണി അലക്കാനെത്തിയത്. ഇവര്‍ക്ക് നീന്തല്‍ വശമില്ലായിരുന്നു. അലക്കുന്നതിനിടെ കുളത്തില്‍ പോയ തുണി എടുക്കാന്‍ ശ്രമിക്കുന്നതിനിടെ ശ്രുതിമോള്‍ മുങ്ങിത്താണു.
മകളെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ കലാവതിയും വെള്ളത്തില്‍ മുങ്ങി. ഇളയമകള്‍ രുദ്രയുടെ നിലവിളി കേട്ട്, അടുത്തുള്ള റബര്‍ തോട്ടത്തിലെ ടാപ്പിങ് തൊഴിലാളിയാണു നാട്ടുകാരെ വിവരമറിയിച്ചത്. നാട്ടുകാരുടെ നേതൃത്വത്തില്‍ രണ്ടുപേരുടെയും മൃതദേഹം പുറത്തെടുത്തു.

മംഗലംഡാം ലൂര്‍ദ്ദ് മാതാ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിനിയാണു ശ്രുതിമോള്‍. മൃതദേഹങ്ങള്‍ വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ സംസ്‌കരിച്ചു.
Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
No comments:
Post a Comment