Latest News

കവര്‍ച്ചയ്ക്കിടെ മോഷ്ടാക്കളുടെ മര്‍ദ്ദനമേറ്റ ഗൃഹനാഥന്‍ മരിച്ചു

തൃശ്ശൂര്‍ : കണിമംഗലത്ത് പ്രായമായ ദമ്പതിമാര്‍ താമസിക്കുന്ന വീട്ടില്‍ നടന്ന കവര്‍ച്ചയ്ക്കിടെ മോഷ്ടാക്കളുടെ മര്‍ദ്ദനമേറ്റ് ചികിത്സയിലായിരുന്ന ഗൃഹനാഥന്‍ മരിച്ചു. കണിമംഗലം ഓവര്‍ ബ്രിഡ്ജിന് സമീപം കൈതക്കാടന്‍ വിന്‍സെന്റ് (67 ) ആണ് മരിച്ചത് . ബുധനാഴ്ച രാത്രി 8.45 നാണ് സംഭവം നടന്നത് . സംഭവം അറിഞ്ഞ്‌ അയല്‍ക്കാര്‍ എത്തിയപ്പോഴേക്കു വിന്‍സന്റ് ബോധരഹിതനായിരുന്നു. ഉടന്‍ തന്നെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു. വ്യാഴ്യാഴ്ച രാവിലെ 10.30 ഓടെ മരണം സംഭവിച്ചു. അക്രമത്തെതുടര്‍ന്നുണ്ടായ ആഘാതമാണ് മരണകാരണം എന്നാണ് സൂചന. 

സംസ്ഥാനത്തിനു പുറത്തുനിന്നുള്ളവരാണ് കവര്‍ച്ചക്കും അക്രമത്തിനും പിന്നില്‍ എന്നും സൂചനയുണ്ട്. സമാനമായ അക്രമണം മാസങ്ങള്‍ക്കുമുമ്പ് പട്ടിക്കാട്ടും ഉണ്ടായിരുന്നു. പോലീസ് അന്വേഷണം ഈ വഴിക്കാണ് നീങ്ങുന്നത്.പോസ്റ്റു മോര്‍ട്ടം റിപ്പോര്‍ട്ട് കിട്ടിയശേഷമേ മരണ കാരണം വ്യക്തമാകുകയുള്ളു എന്ന് പോലീസ് അറിയിച്ചു 

വെസ്റ്റ് സി.ഐ ടി.ആര്‍ രാജേഷിനാണ് അന്വേഷണചുമതല. വ്യാഴാഴ്ച രാവിലെ വിരലടയാള വിദഗ്ദരും, ഉണ്ണികൃഷ്ണന്റെ നേതൃത്വത്തിലുള്ള ശാസ്ത്രീയ അന്വേഷണ സംഘവും സ്ഥലത്തെത്തി സാമ്പിളുകള്‍ ശേഖരിച്ചു. 10.30 ഓടെ ഡോഗ് സ്‌കോഡും സ്ഥലത്തെത്തി. സമാന രീതിയില്‍ മുന്‍പ് നടന്ന സംഭവങ്ങളില്‍ അറസ്റ്റിലായവരെപ്പറ്റി വിശദമായി അന്വേഷിച്ചുവരുന്നതായി പോലീസ് അറിയിച്ചു .നാലുപേരോളം സംഘത്തിലുണ്ടായിരുന്നതായി വിന്‍സന്റിന്്!റെ ഭാര്യ ലില്ലി പറയുന്നു. ഇവര്‍ മുഖം മൂടിയും കൈയ്യുറയും ധരിച്ചിരുന്നതായും ഇവര്‍ പറഞ്ഞു.
സിറ്റ് ഔട്ടിന്റെ വാതില്‍ അടയ്ക്കാന്‍ വീടിന് പുറത്തിറങ്ങിയപ്പോഴായിരുന്നു വിന്‍സെന്റിനെ സംഘം അക്രമിച്ചത്.വിന്‍സെന്റിനെ കൈകള്‍ പിറകില്‍ ബന്ധിച്ചശേഷം വായ് പ്ലാസ്റ്റര്‍ കൊണ്ട് ഒട്ടിച്ചു തറയില്‍ കമഴ്ത്തിക്കിടത്തി കൈകള്‍ കട്ടിലുമായി ബന്ധിച്ചു. ശബ്ദം കേട്ട് വന്ന ലില്ലിയെയും മര്‍ദ്ദിച്ച് കൈകള്‍ കയര്‍ കൊണ്ട് ബന്ധിച്ചു . ഇവരുടെ കൈയ്യിലുണ്ടായിരുന്ന സ്വര്‍ണ്ണാഭരണങ്ങള്‍ കൈക്കലാക്കി . ഇവര്‍ അണിഞ്ഞ വളകള്‍ കട്ടര്‍ ഉപയോഗിച്ചാണ് മോഷ്ടാക്കള്‍ മുറിച്ചെടുത്തത്. അലമാരയിലെ പതിനൊന്നേകാല്‍ പവനോളം സ്വര്‍ണ്ണവും 15000 രൂപയും കൈക്കലാക്കി മോഷ്ടാക്കള്‍ മടങ്ങി. കെട്ടുകള്‍ പൊട്ടിച്ച ലില്ലി ഒന്‍പത് മണിയോടെ അയല്‍ വീടുകളില്‍ വിവരം അറിയിക്കുകയായിരുന്നു. 

വിന്‍സന്റ് ദീര്‍ഘകാലം ജര്‍മ്മനിയിലായിരുന്നു . അഞ്ച് വര്‍ഷം മുന്‍പാണ് കണിമംഗലത്ത് സ്ഥിരതാമസമാക്കിയത് . വിനോയ്, ലിന്‍വി, അഗി എന്നിവര്‍ ഇവരുടെ മക്കളാണ്. ലിന്‍വി അമേരിക്കയില്‍ സ്ഥിരതാമസമാണ് ഇവര്‍ ശനിയാഴ്ച എത്തിയശേഷമേ ശവസംസ്‌കാരം നടക്കു എന്ന് ബന്ധുക്കള്‍ അറിയിച്ചു.
Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News


No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.