Latest News

നൃത്തനാടകം അവതരിപ്പിക്കവെ നടന്‍ വേദിയില്‍ കുഴഞ്ഞുവീണ് മരിച്ചു


കായംകുളം: അരങ്ങില്‍ നൃത്തനാടകം അവതരിപ്പിച്ചുകൊണ്ടിരിക്കുമ്പോള്‍ നടന്‍ കുഴഞ്ഞുവീണ് മരിച്ചു. വള്ളികുന്നം കളയ്ക്കാട്ട് കിഴക്കതില്‍ രാമചന്ദ്രന്‍ പിള്ള (ആര്‍.സി. പിള്ള - 45) ആണ് മരിച്ചത്.

കായംകുളം കെ.പി.എ.സി. ഓഡിറ്റോറിയത്തില്‍ ബുധനാഴ്ച രാത്രി 10.30നാണ് സഭവം. നര്‍ത്തകന്‍ എണ്ണയ്ക്കാട്ട് നാരായണന്‍കുട്ടിയുടെ കേരള കലാ അക്കാദമി അവതരിപ്പിക്കുന്ന പുതിയ നൃത്തനാടകം 'ഭാഗവത സപ്താഹം ആറാം ദിവസ'ത്തിന്റെ അവതരണോദ്ഘാടനമായിരുന്നു നടന്നത്. ഗോവിന്ദന്‍ എന്ന കഥാപാത്രത്തെയാണ് ആര്‍.സി. പിള്ള അവതരിപ്പിച്ചത്.
വേദിയില്‍ കുഴഞ്ഞുവീണ ആര്‍.സി. പിള്ളയെ ഉടന്‍ കായംകുളം ആസ്​പത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കേരള കലാ അക്കാദമിയുടെ 'കാളീപ്രസാദം' എന്ന നാടകത്തിലും അഭിനയിച്ചിരുന്നു.
കൊച്ചി മെട്രോ റെയില്‍ നിര്‍മ്മാണ കേന്ദ്രത്തില്‍ കരാര്‍ സെക്യൂരിറ്റി ജീവനക്കാരനാണ്. രാഘവന്‍പിള്ളയുടെയും പരേതയായ ചെല്ലമ്മ പിള്ളയുടെയും മകനാണ്. ഭാര്യ: ഗിരിജ.
Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.