തിരുവനന്തപുരം: ഒതളങ്ങ കഴിച്ച യുവതീ യുവാക്കളില്‍ യുവതി മരിച്ചു. യുവാവ് ഗുരുതരാവസ്ഥയില്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. പെരിങ്ങല തെങ്ങുനട്ടുവിള വീട്ടില്‍ അച്ചു(17)വാണ് മരിച്ചത്. പാച്ചല്ലൂര്‍ പുതുകാട് ക്ഷേത്രത്തിനു സമീപം ശ്രീകാന്തി(19)നെ ഗുരുതരാവസ്ഥയില്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ബുധനാഴ്ച ശ്രീകാന്തിന്റെ വീടിന്റെ ടെറസില്‍ വച്ചാണ് ഇരുവരും ഒതളങ്ങ കഴിച്ചതെന്ന് തിരുവല്ലം പോലീസ് പറഞ്ഞു. കഴിഞ്ഞ ദിവസം അച്ചുവിനെ ശ്രീകാന്ത് വീട്ടിലേയ്ക്ക് കൂട്ടികൊണ്ട് വന്നതിന് ശേഷമാണ് ഇരുവരും ഒതളങ്ങ കഴിച്ചത്. ഇരുവരും ഏറെക്കാലമായി അടുപ്പത്തിലായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
ഗുരുതരാവസ്ഥയില്‍ കണെ്ടത്തിയ ഇരുവരേയും ഉടന്‍ തന്നെ നാട്ടുകാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സ്വകാര്യ ആശുപത്രിയില്‍ ബുധനാഴ്ച വൈകുന്നേരത്തോടെ അച്ചു മരിച്ചു. മൃതദേഹം ഇന്‍ക്വസ്റ്റ് തയാറാക്കി പോസ്റ്റുമാര്‍ട്ടത്തിനായി മെഡിക്കല്‍ കോളജ് ആശുപത്രിയിലേയ്ക്ക് മാറ്റി.
Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
ബുധനാഴ്ച ശ്രീകാന്തിന്റെ വീടിന്റെ ടെറസില്‍ വച്ചാണ് ഇരുവരും ഒതളങ്ങ കഴിച്ചതെന്ന് തിരുവല്ലം പോലീസ് പറഞ്ഞു. കഴിഞ്ഞ ദിവസം അച്ചുവിനെ ശ്രീകാന്ത് വീട്ടിലേയ്ക്ക് കൂട്ടികൊണ്ട് വന്നതിന് ശേഷമാണ് ഇരുവരും ഒതളങ്ങ കഴിച്ചത്. ഇരുവരും ഏറെക്കാലമായി അടുപ്പത്തിലായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
ഗുരുതരാവസ്ഥയില്‍ കണെ്ടത്തിയ ഇരുവരേയും ഉടന്‍ തന്നെ നാട്ടുകാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സ്വകാര്യ ആശുപത്രിയില്‍ ബുധനാഴ്ച വൈകുന്നേരത്തോടെ അച്ചു മരിച്ചു. മൃതദേഹം ഇന്‍ക്വസ്റ്റ് തയാറാക്കി പോസ്റ്റുമാര്‍ട്ടത്തിനായി മെഡിക്കല്‍ കോളജ് ആശുപത്രിയിലേയ്ക്ക് മാറ്റി.
No comments:
Post a Comment