Latest News

മിസ്ഡ് കോളിലൂടെ പരിചയപ്പെട്ട വീട്ടമ്മയെ കൊലപ്പെടുത്തി കവര്‍ച്ച; പ്രതിക്കു ജീവപര്യന്തം

മാവേലിക്കര: മിസ്ഡ് കോളിലൂടെ പരിചയപ്പെട്ട വീട്ടമ്മയെ കൊലപ്പെടുത്തി 12 പവന്‍ സ്വര്‍ണം അപഹരിച്ച കേസില്‍ പ്രതിക്കു ജീവപര്യന്തം കഠിനതടവും 25,000 രൂപ പിഴയും ശിക്ഷിച്ചു കൊണ്ടു അഡീഷനല്‍ ജില്ലാ സെഷന്‍സ് ജഡ്ജി മുഹമ്മദ് വസീം ഉത്തരവായി.

കായംകുളം ചേരാവള്ളി ഇര്‍ഷാദ് മന്‍സില്‍ പൂക്കുഞ്ഞിന്റെ ഭാര്യ റഷീദാ ബീവിയെ (45) കൊലപ്പെടുത്തിയ കേസില്‍ പാലക്കാട് പറളി കിണാവല്ലൂര്‍ വഴുക്കപ്പാറ വാളറ വീട്ടില്‍ സുനില്‍കുമാറിനെ (30) ആണു ശിക്ഷിച്ചത്. കവര്‍ച്ച നടത്തിയതിനു അഞ്ചു വര്‍ഷം തടവും പതിനായിരം രൂപ പിഴയും ശിക്ഷിച്ചിട്ടുണ്ട്. പിഴത്തുക കൊല്ലപ്പെട്ട റഷീദയുടെ ഭര്‍ത്താവ് പൂക്കുഞ്ഞിനു നല്‍കണം. പിഴയടച്ചില്ലെങ്കില്‍ രണ്ടു വര്‍ഷം അധിക തടവ് അനുഭവിക്കണം.

2010 ജൂലൈ 11ന് ആണു കേസിനാസ്പദമായ സംഭവം. മഞ്ചേരിയിലെ വര്‍ക്ക് ഷോപ്പില്‍ ജോലി ചെയ്തിരുന്ന സുനില്‍ റഷീദയുമായി മൊബൈല്‍ ഫോണിലൂടെ പരിചയപ്പെട്ടു. മുന്‍കൂട്ടി തീരുമാനിച്ച പ്രകാരം റഷീദയുടെ വീട്ടിലെത്തി. റഷീദയുടെ ഭര്‍ത്താവ് അറിയാതെ ഇരുവരും രാത്രിയില്‍ ഒരുമിച്ചു താമസിച്ചു. റഷീദയെ തെറ്റിദ്ധരിപ്പിച്ചു ഉറക്ക ഗുളികകള്‍ നല്‍കി കഴുത്തു ഞെരിച്ചു കൊലപ്പെടുത്തി ആഭരണങ്ങള്‍ കവര്‍ന്നതായാണു പ്രോസിക്യൂഷന്‍ കേസ്. ജൂലൈ 12നു രാവിലെയാണു റഷീദയെ മരിച്ച നിലയില്‍ കാണപ്പെട്ടത്.
Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.