ബെംഗളൂരു: മതംമാറി വിവാഹിതരായ ദമ്പതിമാരെ സഹായിച്ച യുവാക്കളെ ബി.ജെ.പി. എം.എല്‍.എ.യുടെ സഹായി ക്രൂരമായി മര്‍ദിക്കുന്ന വീഡിയോ ദൃശ്യം പുറത്തായി. സംഭവത്തില്‍ കേസെടുക്കാന്‍ ആദ്യം മടിച്ച പോലീസ് വീഡിയോ ദൃശ്യം പുറത്തായതോടെ പ്രതിയെ അറസ്റ്റുചെയ്തു.
കര്‍ണാടകത്തിലെ ബെലഗാവിയിലാണ് സംഭവം. നവംബര്‍ രണ്ടിനാണ് സംഭവമെങ്കിലും രണ്ട് യുവാക്കളെ ഹോക്കിസ്റ്റിക്കുകൊണ്ട് ക്രൂരമായി മര്‍ദിക്കുന്ന ദൃശ്യം വെള്ളിയാഴ്ചയാണ് പുറത്തായത്.
യുവാക്കളെ നഗ്നരാക്കി നിര്‍ത്തിയതിനുശേഷം ഹോക്കിസ്റ്റിക്ക് ഉപയോഗിച്ച് കൈക്കും കാലിനും സ്വകാര്യഭാഗങ്ങളിലും ക്രൂരമായി മര്‍ദിക്കുന്നതാണ് ദൃശ്യം. സംഭവത്തില്‍ ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ ഇടപെട്ടതിനെത്തുടര്‍ന്ന് യുവാക്കളെ മര്‍ദിച്ച സുരേഷ് ഗട്ടിജെയെയും മറ്റ് നാലുപേരെയും പോലീസ് അറസ്റ്റുചെയ്തു.
ബി.ജെ.പി. എം.എല്‍.എ.യുടെ അടുത്ത അനുയായിയാണ് സുരേഷ് ഗട്ടിജെ. ഇയാളുടെ ബന്ധുവാണ് അടുത്തിടെ വിവാഹിതരായത്. മതം മാറിയുള്ള വിവാഹത്തെ പിന്തുണച്ചതിനാണ് രണ്ട് യുവാക്കളെ ആളൊഴിഞ്ഞ കെട്ടിടത്തില്‍ കൊണ്ടുവന്ന് മര്‍ദിച്ചതെന്ന് പരാതിയില്‍ പറയുന്നു. മഹാരാഷ്ട്രയിലെ കോലാപുര്‍ ജില്ലയിലെ യുവാക്കളാണ് അക്രമത്തിനിരയായത്.
കര്‍ണാടക- മഹാരാഷ്ട്ര അതിര്‍ത്തിപ്രദേശത്താണ് സംഭവം നടന്നതെന്ന് ചൂണ്ടിക്കാട്ടി കേസെടുക്കാന്‍ ആദ്യം പോലീസ് തയ്യാറായില്ല. മര്‍ദനമേറ്റ ഒരു യുവാവിന്റെ പിതാവ് കോലാപുര്‍ പോലീസിനെ സമീപിച്ചെങ്കിലും സംഭവം നടന്നത് കര്‍ണാടകത്തിലാണെന്നും അവിടെ പരാതി കൊടുക്കാനും നിര്‍ദേശിച്ചു. തുടര്‍ന്ന് യുവാക്കള്‍ കര്‍ണാടക നോര്‍ത്ത് ഡി.ഐ.ജി. ഭാസ്‌കര്‍ റാവുവിന് പരാതിനല്‍കുകയായിരുന്നു.
Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
കര്‍ണാടകത്തിലെ ബെലഗാവിയിലാണ് സംഭവം. നവംബര്‍ രണ്ടിനാണ് സംഭവമെങ്കിലും രണ്ട് യുവാക്കളെ ഹോക്കിസ്റ്റിക്കുകൊണ്ട് ക്രൂരമായി മര്‍ദിക്കുന്ന ദൃശ്യം വെള്ളിയാഴ്ചയാണ് പുറത്തായത്.
യുവാക്കളെ നഗ്നരാക്കി നിര്‍ത്തിയതിനുശേഷം ഹോക്കിസ്റ്റിക്ക് ഉപയോഗിച്ച് കൈക്കും കാലിനും സ്വകാര്യഭാഗങ്ങളിലും ക്രൂരമായി മര്‍ദിക്കുന്നതാണ് ദൃശ്യം. സംഭവത്തില്‍ ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ ഇടപെട്ടതിനെത്തുടര്‍ന്ന് യുവാക്കളെ മര്‍ദിച്ച സുരേഷ് ഗട്ടിജെയെയും മറ്റ് നാലുപേരെയും പോലീസ് അറസ്റ്റുചെയ്തു.
ബി.ജെ.പി. എം.എല്‍.എ.യുടെ അടുത്ത അനുയായിയാണ് സുരേഷ് ഗട്ടിജെ. ഇയാളുടെ ബന്ധുവാണ് അടുത്തിടെ വിവാഹിതരായത്. മതം മാറിയുള്ള വിവാഹത്തെ പിന്തുണച്ചതിനാണ് രണ്ട് യുവാക്കളെ ആളൊഴിഞ്ഞ കെട്ടിടത്തില്‍ കൊണ്ടുവന്ന് മര്‍ദിച്ചതെന്ന് പരാതിയില്‍ പറയുന്നു. മഹാരാഷ്ട്രയിലെ കോലാപുര്‍ ജില്ലയിലെ യുവാക്കളാണ് അക്രമത്തിനിരയായത്.
കര്‍ണാടക- മഹാരാഷ്ട്ര അതിര്‍ത്തിപ്രദേശത്താണ് സംഭവം നടന്നതെന്ന് ചൂണ്ടിക്കാട്ടി കേസെടുക്കാന്‍ ആദ്യം പോലീസ് തയ്യാറായില്ല. മര്‍ദനമേറ്റ ഒരു യുവാവിന്റെ പിതാവ് കോലാപുര്‍ പോലീസിനെ സമീപിച്ചെങ്കിലും സംഭവം നടന്നത് കര്‍ണാടകത്തിലാണെന്നും അവിടെ പരാതി കൊടുക്കാനും നിര്‍ദേശിച്ചു. തുടര്‍ന്ന് യുവാക്കള്‍ കര്‍ണാടക നോര്‍ത്ത് ഡി.ഐ.ജി. ഭാസ്‌കര്‍ റാവുവിന് പരാതിനല്‍കുകയായിരുന്നു.
No comments:
Post a Comment