ബോവിക്കാനം: ബന്ധങ്ങള്‍ വഷളാവുന്ന വര്‍ത്തമാനകാലത്ത് കുടുംബബന്ധങ്ങളുടെ മഹിമ വിളിച്ചോതി ബാലനടുക്കം മുഹമ്മദ് തറവാട്ടുകാര്‍ ഒത്തുകൂടി. എണ്‍പത്തിയഞ്ചുവര്‍ഷം മുമ്പ് മരിച്ചുപോയ ബാലനടുക്കം മുഹമ്മദിന്റെ പേരമക്കളാണ് ബോവിക്കാനത്ത് സംഗമിച്ചത്.
Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
പൗരപ്രമുഖനും കര്‍ഷകനുമായിരുന്ന ബാലനടുക്കം മുഹമ്മദിന്റെ പിന്മുറക്കാര്‍ നാടിന്റെ നാനാ ഭാഗങ്ങളിലായി പരന്നുകിടക്കുകയാണ്. ഏഴായിരത്തോളം അംഗങ്ങളാണ് കുടുംബത്തിലുള്ളത്. ഇതില്‍ പകുതിയിലേറെ പേര്‍ സംഗമത്തില്‍ സംബന്ധിച്ച് ബന്ധം പുതുക്കാനെത്തി. ജീവിത്തില്‍ ഒരിക്കല്‍ പോലും കാണാത്തവരും കാണുകയും സംസാരിക്കുകയും ചെയ്യുമ്പോഴും ബന്ധുക്കളാണെന്നറിയാതിരുന്നവരും സംഗമത്തിലെത്തി രക്തബന്ധങ്ങളുടെ കഥ പറഞ്ഞപ്പോള്‍ അത് അപൂര്‍വ്വ കൂടികാഴ്ചയായി മാറി.
ജീവിക്കുന്നവരില്‍ ഏറ്റവും പ്രായം കൂടിയ ബീഫാത്തിമ്മ ഉമ്മൂമ മുതല്‍ തറാവാട്ടിലെ ഏറ്റവും ചെറിയ അംഗമായ പത്തു ദിവസം പ്രായമുള്ള മുഹമ്മദും കൂട്ടായ്മയുടെ ഭാഗമായി. ബോവിക്കാനത്തെ ഹനീഫ ഫൗമിയ ദമ്പതികളുടെ മകനാണ് മുഹമ്മദ്.
സംഗമം സയ്യിദ് സൈനുല്‍ ആബിദീന്‍ തങ്ങള്‍ അല്‍ബുഖാരി കുന്നുംകൈ ഉദ്ഘാടനം ചെയ്തു. ബി.അഹമ്മദ്കുഞ്ഞി അധ്യക്ഷത വഹിച്ചു. ബി.കുഞ്ഞിമാഹിന്‍ കുട്ടി ഹാജി പതാക ഉയര്‍ത്തി. അബ്ബാസ് ഫൈസി പുത്തിഗെ നയപ്രഖ്യാപനം നടത്തി. ബോവിക്കാനം ടൗണ്‍ ജുമാമസ്ജിദ് ചീഫ് ഇമാം ഇ.പി.ഹംസത്തു സഅദി പ്രാര്‍ത്ഥന നടത്തി. ബി.അഷറഫ് സ്വാഗതം പറഞ്ഞു.തബ്ഷീര്‍ ബാലനടുക്കം ഖിറാഅത്ത് നടത്തി.
ബാലനടുക്കം മുഹമ്മദുമായി അടുത്ത ബന്ധമുണ്ടായിരുന്ന 101 വയസുള്ള കുടുംബ സുഹൃത്ത് കൂക്കള്‍ കുഞ്ഞമ്പു നായരെ ജമാഅത്ത് പ്രസിഡണ്ട് കെ.ബി.മുഹമ്മദ് കുഞ്ഞി ആദരിച്ചു. ഇ.പി.അബൂബക്കര്‍ അല്‍ ഖാസിമി പത്തനാപുരം പ്രഭാഷണം നടത്തി. മാധ്യമ പ്രവര്‍ത്തകന്‍ എബി കുട്ടിയാനം സംവിധാനം ചെയ്ത ബാലനടുക്കം തറവാടിനെക്കുറിച്ചുള്ള തറവാട് വിളിക്കുന്നു ഡോക്യുമെന്ററിയുടെ പ്രദര്‍ശനവും നടന്നു.
മുബാറക്ക് അബ്ദുറഹ്മാന്‍ ഹാജി, ബദറുദ്ദീന്‍ ചെങ്കള, ഷെരീഫ് കൊടവഞ്ചി, കുഞ്ഞിമാഹിന്‍ കുട്ടി, ബി.എ.അഷറഫ്, മൂസ ഹാജി പള്ളത്തൂര്‍, ഹംസ തെക്കേപ്പള്ള, റഊഫ് കാര്‍ഗ്ഗില്‍, മുഗു ഷെരീഫ് പ്രസംഗിച്ചു.
സംഗമത്തിന്റെ ഭാഗമായി മെഗാ മെഡിക്കല്‍ ക്യാമ്പ്, ടൗണ്‍ ശുചീകരണം, വനിത സെമിനാര്‍, ഫുട്‌ബോള്‍ ലീഗ് തുങ്ങി വ്യത്യസ്തമായ പരിപാടികളാണ് സംഘടിപ്പിച്ചത്.
No comments:
Post a Comment