തിരുവന്തപുരം: പത്തനംതിട്ട മുന്‍ എസ് പി രാഹുല്‍ ആര്‍ നായര്‍ കൈക്കൂലി വാങ്ങിയ സംഭവത്തില്‍ കേസെടുക്കാന്‍ നിര്‍ദ്ദേശം. കഴിഞ്ഞ ഏപ്രിലില്‍ അടച്ചുപൂട്ടിയ ക്വാറി തുറന്നുകൊടുക്കാന്‍ അദ്ദേഹം ഉടമയില്‍ നിന്ന് 17 ലക്ഷം രൂപ കോഴവാങ്ങിയെന്നാണ് പരാതി. തിരുവനന്തപുരം എസ്.പിക്കാണ് അന്വേഷണ ചുമതല.
ആരോപണം സംബന്ധിച്ച് പ്രാഥമിക അന്വേഷണം നടത്തിയ വിജിലന്‍സ് ഡയറക്ടര്‍ വിന്‍സന്റെ എം പോളിന്റെ നേതൃത്വത്തിലുള്ള സംഘത്തിന് കൈക്കൂലി വാങ്ങിയത് സംബന്ധിച്ച് വ്യക്തമായ തെളിവ് ലഭിച്ചതായാണ് സൂചന. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയാണ് കേസെടുക്കാന്‍ നിര്‍ദ്ദേശം നല്‍കിയത്.
ഏപ്രില്‍ ഒന്നിന് അടച്ചു പൂട്ടിയ ക്വാറി ദിവസങ്ങള്‍ക്കുള്ളില്‍ അന്നത്തെ എസ്.പിയായിരുന്ന രാഹുല്‍ ആര്‍ നായര്‍ തുറന്നുകൊടുത്തത് കൈക്കൂലി വാങ്ങിയാണെന്നായിരുന്നു ആരോപണം. ഇതുസംബന്ധിച്ച് ക്വാറി ഉടമകള്‍ വിജിലന്‍സിനോടും തിരുവനന്തപുരം റേഞ്ച് ഐ.ജിയോടും പരാതിപ്പെട്ടിരുന്നു.
മനോജ് അബ്രഹാം, ശ്രീലേഖ എന്നീ ഐ.പി.എസ് ഉദ്യോഗസ്ഥര്‍ക്കെതിരെയും രാഹുല്‍ അന്വേഷണസംഘത്തിന് മൊഴി നില്‍കിയിട്ടുണ്ട്. ക്വാറി തുറന്നുകൊടുക്കാന്‍ ഇവര്‍ തന്നോട് ആവശ്യപ്പെട്ടുവെന്നാണ് രാഹുല്‍ മൊഴി നല്‍കിയിരിക്കുന്നത്.
Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
ആരോപണം സംബന്ധിച്ച് പ്രാഥമിക അന്വേഷണം നടത്തിയ വിജിലന്‍സ് ഡയറക്ടര്‍ വിന്‍സന്റെ എം പോളിന്റെ നേതൃത്വത്തിലുള്ള സംഘത്തിന് കൈക്കൂലി വാങ്ങിയത് സംബന്ധിച്ച് വ്യക്തമായ തെളിവ് ലഭിച്ചതായാണ് സൂചന. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയാണ് കേസെടുക്കാന്‍ നിര്‍ദ്ദേശം നല്‍കിയത്.
ഏപ്രില്‍ ഒന്നിന് അടച്ചു പൂട്ടിയ ക്വാറി ദിവസങ്ങള്‍ക്കുള്ളില്‍ അന്നത്തെ എസ്.പിയായിരുന്ന രാഹുല്‍ ആര്‍ നായര്‍ തുറന്നുകൊടുത്തത് കൈക്കൂലി വാങ്ങിയാണെന്നായിരുന്നു ആരോപണം. ഇതുസംബന്ധിച്ച് ക്വാറി ഉടമകള്‍ വിജിലന്‍സിനോടും തിരുവനന്തപുരം റേഞ്ച് ഐ.ജിയോടും പരാതിപ്പെട്ടിരുന്നു.
മനോജ് അബ്രഹാം, ശ്രീലേഖ എന്നീ ഐ.പി.എസ് ഉദ്യോഗസ്ഥര്‍ക്കെതിരെയും രാഹുല്‍ അന്വേഷണസംഘത്തിന് മൊഴി നില്‍കിയിട്ടുണ്ട്. ക്വാറി തുറന്നുകൊടുക്കാന്‍ ഇവര്‍ തന്നോട് ആവശ്യപ്പെട്ടുവെന്നാണ് രാഹുല്‍ മൊഴി നല്‍കിയിരിക്കുന്നത്.
No comments:
Post a Comment