Latest News

ഖാസി മരണക്കേസ്; പുനരന്വേഷണം നടത്തണം: യൂത്ത്‌ലീഗ്

കാസര്‍കോട്: ഖാസി സി.എം.അബ്ദുല്ല മൗലവി മരണക്കേസ് എങ്ങുത്തൊത്ത സാഹചര്യത്തില്‍ പുനരന്വേഷണം നടത്തണമെന്ന് മുസ്‌ലിം യൂത്ത്‌ലീഗ് ജില്ലാ പ്രവര്‍ത്തക സമിതി യോഗം ആവശ്യപ്പെട്ടു. പ്രമുഖ ഇസ്‌ലാമിക പണ്ഡിതനും സമസ്ത വൈസ് പ്രസിഡണ്ടുമായിരുന്ന ഖാസി സി.എം.അബ്ദുല്ല മൗലവിയുടെ ദുരൂഹമരണത്തിന്റെ പ്രഥാമിക അന്വേഷണഘട്ടം തന്നെ സംശയം ജനിപ്പിക്കുന്ന തരത്തിലായിരുന്നു. 

അന്വേഷണ ഉദ്യോഗസ്ഥന്‍ മറ്റാര്‍ക്കോ വേണ്ടി ആത്മഹത്യ എന്ന തരത്തിലാണ് പത്രപ്രസ്താവന നടത്തിയത്. സാമൂഹ്യ-മത-രാഷ്ട്രീയ സംഘടനകളുടെ ശക്തമായ സമരത്തിന്റെയും സമര്‍ദ്ധത്തിന്റേയും ഫലമായി സി.ബി.ഐ ഏറ്റെടുത്ത കേസ് എങ്ങുമെത്താതെ കിടക്കുന്നത് പൊതുസമൂഹത്തിന് ആശങ്കയും ദുരൂഹതയും ഏറുന്നതാണെന്ന് യോഗം അഭിപ്രായപ്പെട്ടു. 

പൊതുസമൂഹത്തില്‍ ഏറെ സ്വാധീനമുള്ള ഖാസിയുടെ മരണം സംബന്ധിച്ച് സത്യാവസ്ഥ പുറത്തുവരാത്തത് നീതിബോധത്തിലും സുരക്ഷയിലും ജനങ്ങള്‍ക്കുള്ള ആധി വര്‍ദ്ധിപ്പിക്കുന്നതാണ്. ബാഹ്യശക്തികളുടെ സമ്മര്‍ദ്ധം സി.ബി.ഐയ്ക്ക് കൂച്ചുവിലങ്ങിടുന്നുവെന്ന് പൊതുജനം സംശയിച്ചാല്‍ തെറ്റ് പറയാനാവില്ല. പ്രാപ്തരായ ഉദ്യോഗസ്ഥരെ ഏല്‍പ്പിച്ച് തൃപ്തികരമായ അന്വേഷണത്തിലൂടെ സത്യാവസ്ഥ പുറത്തുകൊണ്ടുവന്നില്ലെങ്കില്‍ സി.ബി.ഐ ആസ്ഥാനത്തേക്ക് മാര്‍ച്ച് ഉള്‍പ്പെടേയുള്ള ശക്തമായ സമരം നടത്താന്‍ യൂത്ത്‌ലീഗ് തയാറാകുമെന്ന് യോഗം മുന്നറിയിപ്പ് നല്‍കി.
പ്രസിഡണ്ട് മൊയ്തീന്‍ കൊല്ലമ്പാടി അധ്യക്ഷതവഹിച്ചു. ജനറല്‍ സെക്രട്ടറി എ.കെ.എം.അഷറഫ് സ്വാഗതം പറഞ്ഞു. യൂസഫ് ഉളുവാര്‍, മുഹമ്മദ് കുഞ്ഞി ഹിദായത്ത് നഗര്‍, മമ്മു ചാല, ടി.എസ്.നജീബ്, സയ്യീദ് ഹാദി തങ്ങള്‍, പി.വി.മുഹമ്മദ് അസ്‌ലം , ഖാലിദ് പച്ചക്കാട്, കരിം കുണിയ, ടി.ഡി.കബീര്‍, ഹാരിസ് തൊട്ടി, സഹീര്‍ ആസിഫ്, നൗഷാദ് മീലാദ്, അബ്ദുല്‍ജബ്ബാര്‍, ഹാരിസ് പട്‌ള, സെഡ്.എ.കയ്യാര്‍, നിസാം പട്ടേല്‍, എ.കെ.ആരിഫ്, ഹക്കിം മീനാപ്പീസ്, അഷറഫ് മര്‍ത്യം, റഊപ് ബായിക്കര, എം.എ.നജീബ് പ്രസംഗിച്ചു.


Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.