Latest News

വിശ്വഹിന്ദു പരിഷത്ത് രഥയാത്ര 17-ന് കാസര്‍കോട്ടുനിന്ന്‌

കാസര്‍കോട്: വിശ്വഹിന്ദു പരിഷത്ത് സുവര്‍ണജൂബിലി ആഘോഷത്തിന്റെ ഭാഗമായി കാസര്‍കോട്ടുനിന്ന് നെയ്യാറ്റിന്‍കരയിലേക്ക് രഥയാത്ര നടത്തുന്നു. 17-ന് കാസര്‍കോട്ടുനിന്ന് ആരംഭിക്കുന്ന രഥയാത്ര ഡിസംബര്‍ ഒന്നിന് നെയ്യാറ്റിന്‍കരയില്‍ സമാപിക്കുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.

17-ന് വൈകിട്ട് നാലിന് മധൂര്‍ മദനന്തേശ്വരക്ഷേത്ര പരിസരത്തുനിന്നാരംഭിക്കുന്ന രഥയാത്ര വി.എച്ച്.പി. അന്തര്‍ദേശീയ അധ്യക്ഷന്‍ പി.രാഘവറെഡ്ഡി ഉദ്ഘാടനം ചെയ്യും. വിവിക്താനന്ദസരസ്വതി മുഖ്യാതിഥിയാകും. യാത്രയ്ക്ക് 56 കേന്ദ്രങ്ങളില്‍ സ്വീകരണം നല്‍കും. യാത്രയില്‍ മദ്യവിപത്തിനെതിരെ പ്രദര്‍ശനം ഉണ്ടാകും. 19-ന് യാത്ര കണ്ണൂര്‍ ജില്ലയില്‍ പ്രവേശിക്കും. 

സംസ്ഥാന ജനറല്‍ സെക്രട്ടറി വി.മോഹനന്‍, ആഘോഷക്കമ്മിറ്റി സംസ്ഥാന ജനറല്‍ കണ്‍വീനര്‍ എസ്.ജെ.ആര്‍.കുമാര്‍ എന്നിവരാണ് രഥയാത്ര നയിക്കുന്നത്. 'ഹിന്ദുക്കള്‍ നാം ഒന്നാണ്' എന്ന മുദ്രാവാക്യമുയര്‍ത്തിയാണ് ജാഥ.
പത്രസമ്മേളനത്തില്‍ സംസ്ഥാന സെക്രട്ടറി ടി.രാജശേഖരന്‍, കെ.കരുണാകരന്‍, ജയദേവ കണ്ടിഗെ, ലക്ഷ്മണ ഇച്ചിലമ്പാടി, വെങ്കിട്ടരമണ ഭട്ട്, അങ്കാര ശ്രീപാദ, ശങ്കര്‍ഭട്ട്, യോഗീശ ആചാര്യ എന്നിവര്‍ പങ്കെടുത്തു.

Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.