മംഗളൂരു: വിവാദമായിരുന്ന മണിപ്പാല്‍ കൂട്ടമാനഭംഗക്കേസിലെ വിചാരണ തത്കാലം നിര്‍ത്തിവെച്ചു. പ്രതികള്‍ക്കെതിരെ സംസ്ഥാനസര്‍ക്കാര്‍ ഫയല്‍ചെയ്ത പ്രത്യേക ലീവ് പെറ്റീഷന്‍ കാരണമാണ് വിചാരണ ജില്ലാ സെഷന്‍ കോടതി തത്കാലം നിര്‍ത്തിവെച്ചത്. ഡിസംബര്‍ മൂന്നിനുശേഷം വിചാരണ തുടരും.
കേസില്‍ ആകെ 108 സാക്ഷികളാണുണ്ടായിരുന്നത്. ഇതില്‍ 16 പേരുടെ സാക്ഷിവിസ്താരം അത്യാവശ്യമല്ലെന്ന് നേരത്തെ ജില്ലാ സെഷന്‍സ് കോടതി ഉത്തരവിട്ടിരുന്നു. എന്നാല്‍, പ്രതികള്‍ ഇതിനെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. ഹൈക്കോടതി ബാക്കി 16 പേരെയും വിസ്തരിക്കാന്‍ ഉത്തരവിട്ടു. ഇതിനെത്തുടര്‍ന്നാണ് സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ പ്രത്യേക ലീവ് പെറ്റീഷന്‍ ഫയല്‍ ചെയ്തത്.
ഇതുകാരണം ഇനി സുപ്രീംകോടതിയുടെ വിധിക്ക് ശേഷം മാത്രമേ ഈ കേസിന്റെ വിചാരണ നടത്താനാവൂ എന്ന് പബ്ലിക് പ്രോസിക്യൂട്ടര്‍ ടി.എസ്.തുളസി അറിയിച്ചു.
2013 ജൂണ്‍ 20-നാണ് മലയാളിയായ മെഡിക്കല്‍ വിദ്യാര്‍ഥിനിയെ മൂന്നുപേര്‍ ചേര്‍ന്ന് ഓട്ടോയില്‍ തട്ടിക്കൊണ്ടുപോയി കൂട്ടമാനഭംഗം നടത്തിയത്. ദിവസങ്ങള്‍ക്കുള്ളില്‍ത്തന്നെ പ്രതികളായ യോഗീഷ് പൂജാരി, ഹരിപ്രസാദ്, ആനന്ദ് എന്നിവര്‍ അറസ്റ്റിലായിരുന്നു. ഇവര്‍ ഇപ്പോഴും ജയിലിലാണ്.

Keywords: Karnadaka News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
No comments:
Post a Comment