ജറുസലേം: കളിക്കിടെ പരിക്കേറ്റ് ഓസ്‌ട്രേലിയന്‍ ബാറ്റ്‌സ്മാന്‍ ഫില്‍ ഹ്യൂസ് അന്തരിച്ചതിന് പിന്നാലെ ക്രിക്കറ്റില്‍ മറ്റൊരു ദുരന്തം കൂടി. ഇസ്രാഈല്‍ ആഭ്യന്തര ലീഗ് മത്സരത്തിനിടെ ക്രിക്കറ്റ് ബോള്‍ തലയില്‍കൊണ്ട് അമ്പയര്‍ മരിച്ചു.
ഇസ്രാഈല്‍ ദേശീയ ക്രിക്കറ്റ് ടീം മുന്‍ ക്യാപ്റ്റനായിരുന്ന ഹില്ലേല്‍ ഓസ്‌കാറാണ് കളി നിയന്ത്രിക്കുന്നതിനിടെ പന്ത് തലയില്‍കൊണ്ട് മരിച്ചത്. ഇസ്രാഈല്‍ ക്രിക്കറ്റ് അസോസിയേഷന്‍ തലവന്‍ നോര്‍ ഗുദ്കര്‍ അറിയിച്ചതാണ് ഇക്കാര്യം. ശനിയാഴ്ച ഇസ്രാഈല്‍ സിറ്റിയായ അഷ്‌ദോദിലാണ് സംഭവം. ബാറ്റ്‌സ്മാന്‍ അടിച്ച പന്ത് ഓസ്‌കാറിന്റെ തയില്‍ പതിക്കുകയായിരുന്നു.
ബോള്‍ തന്റെ നേര്‍ക്ക് വരുന്നത് കണ്ട് അമ്പയര്‍ ഒഴിഞ്ഞുമാറാന്‍ ശ്രമിച്ചെങ്കിലും ബോള്‍ തലയില്‍ പതിക്കുകയായിരുന്നുവെന്ന് ഗുദ്കര്‍ പറഞ്ഞു. ഉടന്‍ തന്നെ അദ്ദേഹത്തെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും രക്ഷിക്കാനായില്ല. പന്ത് തലയ്ക്ക് ഇടിച്ചതിനെ തുടര്‍ന്നുണ്ടായ ഹൃദയാഘാതമാണ് മരണ കാരണമെന്നാണ് റിപ്പോര്‍ട്ട്.

അതേസമയം സംഭവത്തെക്കുറിച്ച് പൊലീസ് അന്വേഷിക്കും. ഇസ്രാഈലില്‍ ക്രിക്കറ്റ് പ്രധാന കളിയല്ലെങ്കിലും അഷ്‌ദോദ് നഗരം ക്രിക്കറ്റ് കമ്പക്കാരുടെ സ്ഥലമാണ്. ഇന്ത്യയില്‍ നിന്ന് കുടിയേറിയ നിരവധി ജൂത വിഭാഗക്കാര്‍ താമസിക്കുന്ന സ്ഥലമാണ് അഷ്‌ദോദ് നഗരം.
Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
No comments:
Post a Comment