Latest News

പ്രതിഭകളുടെ പ്രകാശം പരത്തി ദുബായ് കെ.എം.സി.സി കലോത്സവം

ദുബൈ: പ്രവാസ ജീവിതത്തിനിടയില്‍ സര്‍ഗാത്മക കഴിവുകള്‍ പരിപോഷിപ്പിക്കാന്‍ ദുബൈ കെ.എം.സി.സി ഒരുക്കിയ കലാ സാഹിത്യ മല്‍സരങ്ങള്‍ പ്രവാസികള്‍ക്ക് പുത്തനുണര്‍വ് നല്‍കി.

കലോല്‍സവം യു.എ.ഇ കെ.എം.സി.സി ഉപദേശകസമിതി വൈസ് ചെയര്‍മാന്‍ യഹയ തളങ്കര ഉദ്ഘാടനം ചെയ്തു. കലയുടെയും സാഹിത്യത്തിന്റെയും ആത്യന്തിക ലക്ഷ്യം മനുഷ്യ നന്മയും സാഹോദര്യവുമാണെന്ന് അദ്ദേഹം അഭിപ്രായപെട്ടു. ദുബായ് കെ.എം.സി.സി പ്രസിഡന്റ് പി.കെ അന്‍വര്‍ നഹ അധ്യക്ഷനായിരുന്നു.

ഗര്‍ഹൂദ് എന്‍.ഐ മോഡല്‍ സ്‌കൂളില്‍ നടക്കുന്ന കലാ മല്‍സരങ്ങളില്‍ അഞ്ഞൂറിലധികം കലാ പ്രതിഭകളാണ് മാറ്റുരക്കുന്നത്. വെളളിയാഴ്ച കാലത്ത് 9 മണിക്ക് ആരംഭിച്ച മല്‍സരങ്ങള്‍ രാത്രി വൈകിയും തുടരുകയാണ് സംസഥാന സ്‌കൂള്‍ കലോല്‍സവ മാന്വല്‍ അടിസ്ഥാനമാക്കി നടക്കുന്ന കലോല്‍സവത്തില്‍ ജില്ലകള്‍ തമ്മിലുള്ള ആവേശകരമായ മല്‍സരമാണ് നടക്കുന്നത്.

പ്രത്യേകം തയ്യാറാക്കിയ അഞ്ച് വേദികളിലായി 25 ഇനങ്ങളില്‍ ആണ് മല്‍സരം പുരോഗമിക്കുന്നത്. പ്രസംഗം (മലയാളം, ഇഗ്ലീഷ്), അറബി ഗാനം, കവിതാ പാരായണം, (മലയാളം)ഉര്‍ദു പദ്യം,മിമിക്രി,മോണോആക്റ്റ്, മാപ്പിളപാട്ട്, ദഫ്മുട്ട്, ഒപ്പന, കോല്‍കളി, അറബനമുട്ട്, എന്നീ ഇനങ്ങളില്‍ സ്‌റ്റേജ് മല്‍സരങ്ങളും ചെറുകഥ(മലയാളം) പ്രബന്ധം(മലയാളം, ഇഗ്ലീഷ്), കവിതാ രചന, ക്വിസ്,കാര്‍ട്ടൂണ്‍, ഡ്രോയിംഗ്, പെയിന്റിംഗ് എന്നീ സ്‌റ്റേജ് ഇതര മത്സരങ്ങളുമാണ് കലാസാഹിത്യ മത്സരങ്ങളുടെ ഭാഗമായി നടക്കുന്നത്.

പ്രഗല്‍ഭരായ വിധികര്‍ത്താക്കള്‍ ആണ് മത്സരത്തിന്റെ വിധി നിര്‍ണയത്തിനായി നാട്ടില്‍ നിന്ന് എത്തിയിട്ടുള്ളത്. മുസ്ലീം യൂത്ത് ലീഗ് അഖിലേന്ത്യാ കണ്‍വീനര്‍ പി.കെ ഫിറോസ് മുഖ്യാഥിതിയായിരുന്നു, യു.എ.ഇ കെ.എം.സി.സി ജന:സെക്രട്ടറി ഇബ്രാഹിം എളേറ്റില്‍, ദുബൈ കെ.എം.സി.സി ജന:സെക്രട്ടറി ഇബ്രാഹിം മുറിച്ചാണ്ടി എന്നിവര്‍ ആശംസ നേര്‍ന്ന് സംസാരിച്ചു. മറ്റു സംസ്ഥാന ഭാരവാഹികള്‍ സംബന്ധിച്ചു. ആര്‍ട്‌സ് കമ്മിറ്റി ചെയര്‍മാന്‍ ഇസ്മായില്‍ ഏറാമല സ്വാഗതവും കണ്‍വീനര്‍ ഷഹീര്‍ കൊല്ലം നന്ദിയും പറഞ്ഞു
Keywords: Gulf News, Health News, KMCC, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.