കാസര്‍കോട്: ജില്ലാ ഭരണകൂടവും ജില്ലാ ദുരന്തനിവാരണ അതോറിറ്റിയും ചേര്‍ന്ന് ജലം ജീവാമൃതം എന്ന സന്ദേശമുയര്‍ത്തി ജലസംരക്ഷണത്തിന്റെ ആവശ്യകത ബോധ്യപ്പെടുത്തുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമായി നടത്തുന്ന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കളക്ടറേറ്റ് അങ്കണത്തില്‍ ബലൂണുകള്‍ പറത്തി.
Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
വര്‍ണ്ണാഭമായ പരിപാടി ജില്ലാ കളക്ടര്‍ പി.എസ് മുഹമ്മദ് സഗീര്‍ ഉദ്ഘാടനം ചെയ്തു. എ.ഡി.എം എച്ച് ദിനേശന്‍, ഡെപ്യൂട്ടി കളക്ടര്‍മാര്‍, ഫിനാന്‍സ് ഓഫീസര്‍, തന്‍ബീഹുല്‍ ഇസ്ലാം ഹയര്‍സെക്കന്ററി സ്‌കൂളിലെ സ്റ്റുഡന്റ് പോലീസ് കേഡറ്റ്‌സ് , കളക്ടറേറ്റ് സ്റ്റാഫ് കൗണ്‍സില്‍ നടത്തുന്ന ക്രഷിലെ കുട്ടികളും ഉദ്യോഗസ്ഥരും പങ്കെടുത്തു.
No comments:
Post a Comment