Latest News

മാതാപിതാക്കള്‍ മക്കളുടെ കൂട്ടുകാരായിരിക്കണം: ഡോ. കസ്സബ്‌

ദമ്മാം: ഏകാന്തതയിലും ലോകത്തോട് സംവദിക്കാന്‍ ഉപയുക്തമായ ഉപകരണങ്ങളില്‍ സദാ വ്യപ്രതരായ ഇന്നത്തെ വിദ്യാര്‍ഥതിത്വത്തെ നേര് വഴിയിലേക്ക് നയിക്കാന്‍ രക്ഷിതാക്കള്‍ അവരുമായി കൂട്ട് കൂടണമെന്ന് മുന് ന്യായധിപനും കിംഗ് ഫഹദ് യുനിവേഴ്‌സിറ്റി പ്രഫസരുമായിരുന്ന ഡോ. കസബ് അബ്ദുല്‍ കരീം അല്‍ ബദ്രാന്‍ അഭിപ്രായപ്പെട്ടു.

ആര്‍ എസ് സി ദമ്മാം സോണ്‍ സാഹിത്യോത്സവ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പുതിയ തലമുറയുടെ ബുദ്ധിയും കഴിവും സമൂഹത്തിനു ഉപകാരപ്രദമാക്കാന്‍ മാറ്റാന്‍ ഇത്തരം കലാ സംവിധാനങ്ങള്‍ക്ക് കഴിയുമെന്നു അദ്ദേഹം പ്രത്യാശിച്ചു. 

സോണ്‍ ചെയര്‍മാന്‍ ഷഫീഖ് ജൗഹരി അധ്യക്ഷത വഹിച്ചു. ഹാരിസ് ജൗഹരി പരിഭാഷപ്പെടുത്തി. അബ്ദുല്‍ റഹിമാന്‍ സഖാഫി, മുഹമ്മദ് അബ്ദുല്‍ ബാരി നദുവി, നൌഫല്‍ ചിറയില്‍, സലിം ഓലപ്പീടിക, ബഷീര് അശ്രഫി, ഹസ്സന്‍ സഖാഫി ചിയ്യൂര്‍, ഉമര് സഅദി തിരുവട്ടൂര്‍ യുസുഫ് സഅദി അയ്യങ്കേരി, മുഹമ്മദ് കുഞ്ഞി അമാനി, അഹ്മദ് കുട്ടി സഖാഫി തുടങ്ങിയവര പ്രസംഗിച്ചു. ജാഫര് സാദിഖ് എന് എച് സ്വാഗതവും ലത്തീഫ് പള്ളത്തടുക്ക നന്ദിയും പറഞ്ഞു.


Keywords: Gulf News,  MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.