മംഗലാപുരം: സുന്നി സ്റ്റുഡന്റ്‌സ് ഫെഡറേഷന്റെ രജതജൂബിലിയാഘോഷങ്ങളുടെ സമാപനച്ചടങ്ങ് ഞായറാഴ്ച മംഗലാപുരത്ത് നടക്കും. ഉദ്ഘാടനത്തിന് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ എത്തുന്നതിന്റെ ഭാഗമായി നഗരത്തില്‍ ഗതാഗതനിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. വൈകിട്ട് നാലിനാണ് നെഹ്രു മൈതാനത്ത് ചടങ്ങ് നടക്കുക. ഉച്ചയ്ക്ക് രണ്ടുമുതല്‍ ഗതാഗതനിയന്ത്രണം തുടങ്ങും.
കാന്തപുരം എ.പി.അബൂബക്കര്‍ മുസ്ലിയാര്‍ നയിക്കുന്ന കര്‍ണാടകയാത്രയുടെ സമാപനവും ഇതോടൊപ്പം നടക്കും. ഉഡുപ്പി പേജാവര്‍ മഠാധിപതി വിശ്വേശതീര്‍ഥ സ്വാമി, മിലാഗ്രീസ് ചര്‍ച്ച് വികാരി ഫാ. വാലന്റെയ്ന്‍ ഡിസൂസ, കര്‍ണാടക ജമായുത്തുല്‍ ഉലമ പ്രസിഡന്റ് ഇബ്രാഹിം മുസ്ലിയാര്‍ ബേക്കല്‍ എന്നിവര്‍ പങ്കെടുക്കും.
ഉച്ചയ്ക്ക് രണ്ടുമുതല്‍ മുഖ്യമന്ത്രിപോകുന്നതുവരെ നെഹ്രു മൈതാനത്തിന്റെ 500 മീറ്റര്‍ ചുറ്റളവില്‍ പാര്‍ക്കിങ് അനുവദിക്കില്ല. ഉഡുപ്പിയില്‍നിന്നുവരുന്ന വാഹനങ്ങള്‍ സെന്റ് അലോഷ്യസ് കോളജ്, ലയോള ഹാള്‍ ഗ്രൗണ്ട് എന്നിവിടങ്ങളിലും മൂഡബിദ്രി ഭാഗത്തുനിന്ന് വരുന്നവ മിലഗ്രീസ് ഗ്രൗണ്ടിലും ബണ്ട്വാള്‍, ബെല്‍ത്തങ്ങടി, കാസര്‍കോട് എന്നിവിടങ്ങളില്‍നിന്നുള്ളവ എമ്മാക്കരയിലും പാര്‍ക്ക്‌ചെയ്യണം. അത്തേനമുതല്‍ ശാന്തിനിലയ വരെയുള്ള മുഴുവന്‍ റോഡുകളും ഗതാഗത നിയന്ത്രണത്തിന്റെ പരിധിയില്‍ വരുമെന്നും പൊലീസ് പറഞ്ഞു.
കെ.എസ്.ആര്‍.ടിസി. ബസ്സുകള്‍ നന്ദൂര്‍, കെ.പി.ടി., കുംട്ടിക്കാന ബാലിഗ റോഡുവഴി പമ്പ്വെല്‍ സര്‍ക്കിളിലെത്തണം. പാണ്ഡേശ്വരം മംഗളാദേവി ഭാഗങ്ങളില്‍നിന്ന് കേരള ദേശീയ പാതയിലേക്ക് ജപ്പിനമൊഗറുവഴി മടങ്ങേണ്ടതാണെന്ന് പൊലീസ് അറിയിച്ചു.
Keywords: Banglore, Kandapuram, Karnadaka, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
No comments:
Post a Comment