കണ്ണൂര്‍: പാത്തന്‍പാറ നരയന്‍കല്ലുതട്ടില്‍ കാട്ടുപന്നിക്കൂട്ടത്തിന്റെ ആക്രമണത്തില്‍ പരുക്കേറ്റു കര്‍ഷകന്‍ മരിച്ചു. ഇടക്കര സാബു(46)വാണ് ആശുപത്രിയിലേക്കു കൊണ്ടുപോകുംവഴി മരിച്ചത്. ഞായറാഴ്ച രാവിലെ പത്തോടെയാണു പ്രദേശത്തെ ഭീതിയിലാഴ്ത്തിയ സംഭവമുണ്ടായത്.
ഹോസില്‍ വെള്ളം വരാത്തതിനെത്തുടര്‍ന്നു വീട്ടില്‍നിന്ന് ഒരുകിലോമീറ്ററോളം അകലെയുള്ള വെള്ളച്ചാലില്‍ ഇട്ട ഹോസില്‍ വെള്ളം നിറയ്ക്കാനായി പോയതായിരുന്നു. അവിടെ വച്ചാണ് അഞ്ചുകാട്ടുപന്നികള്‍ ആക്രമിച്ചത്. ഇതേ ആവശ്യത്തിനായി സ്ഥലത്തെത്തിയ സമീപവാസിയായ കുമ്പിടിയാമാക്കല്‍ ഷിബുവാണു പന്നിക്കൂട്ടത്തിന്റെ ആക്രമണത്തില്‍ പരുക്കേറ്റ് അവശനായ സാബുവിനെ കണ്ടത്. ശരീരമാസകലം കടിച്ചുകീറിയ നിലയിലായിരുന്നു.
പന്നിക്കൂട്ടത്തെ ഓടിച്ചശേഷം ഷിബുതന്നെയാണു നാട്ടുകാരെ വിളിച്ചുവരുത്തി സാബുവിനെ ആശുപത്രിയിലേക്കു കൊണ്ടുപോയത്. ഭാര്യ: സോളി. മക്കള്‍: വിസ്മയ(നഴ്‌സിങ് വിദ്യാര്‍ഥിനി, മംഗലാപുരം), വീനസ്, വിവേക്(ഇരുവരും സ്‌കൂള്‍ വിദ്യാര്‍ഥികള്‍). സഹോദരങ്ങള്‍: ആന്റോ, ബീന, ബിന്ദു.

Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
No comments:
Post a Comment