Latest News

നയിഫ് പോലീസ് പരേഡ് ചരുതാര്‍ത്യത്തോടെ ദുബായ് കെ.എം.സി.സി

ദുബൈ: യു.എ.ഇ യുടെ 43മത് ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി ദുബൈ പോലീസുമായി സഹകരിച്ച് ദുബൈ കെ.എം.സി.സി സംഘടിപ്പിച്ച പരേഡ് ശ്രദ്ധയാകര്‍ഷിച്ചു. ദേര നയിഫില്‍ നടന്ന വര്‍ണാഭമായ പരേഡില്‍ സ്വദേശികള്‍ക്കൊപ്പം തൂവെള്ള വസ്ത്രമണിഞ്ഞ് നൂറു കണക്കിന് കെ.എം.സി.സി പ്രവര്‍ത്തകരും അണിചേര്‍ന്നു. തുടര്‍ച്ചയായി നാലാം തവണയാണ് ദുബായ് പോലീസിന്റെ ക്ഷണപ്രകാരം ദുബായ് കെ.എം.സി.സി പരേഡ് പങ്കെടുക്കുന്നത്.

കുതിര പടയുടെ അകമ്പടിയോടെ അറബ് തനതു കലാരൂപങ്ങള്‍ അവതരിപ്പിച്ചു സ്വദേശി വിദ്യര്‍ത്ഥികളും കേരളത്തിന്റെ തനതു മാപ്പിള കലാരൂപങ്ങളായ കോല്‍കളി, ദഫ്മുട്ട് എന്നിവ അവതരിപ്പിച്ചതും പരേഡിന് കൊഴുപ്പേകി. വിവിധ ദേശക്കാരായ നൂറു കണക്കിന് ആളുകള്‍ പരേഡ് വീക്ഷിക്കാന്‍ റോഡിന്റെ ഇരുവശവും എത്തിയിരുന്നു.


രാവിലെ 8.30 നു ദുബായ് സബ്ക്ക ആസ്ഥാനത്ത് എത്തിച്ചേര്‍ന്ന പ്രവര്‍ത്തകര്‍ 9.30നു നയിഫ് പോലീസ് സ്റ്റേഷന്‍ പരിസരത്ത് നിന്ന് ആരംഭിച്ച പരേഡില്‍ അനിണിരക്കുകയായിരുന്നു. കുതിര പടയുടെ പിന്നില്‍ നയിഫ് പോലീസ് മേധാവി കേണല്‍ യുസുഫ് അബ്ദുള്ള സലിം ഹദീദി, അബ്ദുള്ള ഖാദിം സുറൂര്‍ എന്നിവരും മറ്റു ദുബായ് പോലീസിലെ ഉദ്യോഗസ്ഥര്‍, യു.എ.ഇ കെ.എം.സി.സി ജന:സെക്രട്ടറി ഇബ്രാഹിം എളേറ്റില്‍, ദുബായ് കെ.എം.സി.സി സംസ്ഥാന പ്രസിഡന്റ് പി.കെ അന്‍വര്‍ നഹ ജന:സെക്രട്ടറി ഇബ്രാഹിം മുറിചാണ്ടി, ട്രഷറര്‍ ടി.പി മഹ്മൂദ് ഹാജി, നേതാക്കളായ റയീസ് തലശ്ശേരി,മുഹമ്മദ് വെട്ടുകാട്, ഒ.കെ ഇബ്രാഹിം മുസ്തഫ തിരൂര്‍, അഡ്വ: സാജിദ് അബൂബക്കര്‍ വിവിധ ജില്ലാ മണ്ഡലം നേതാക്കളും നേതൃത്വം നല്‍കി.
Keywords: KMCC, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.