Latest News

12 ഓളം കവര്‍ച്ചാകേസുകളില്‍ പ്രതിയായ ഉദുമ സ്വദേശി അറസ്റ്റില്‍

കണ്ണൂര്‍ : തൃശൂരിലെ സ്വകാര്യ ധനകാര്യ സ്ഥാപനം കൊള്ളയടിച്ചത് ഉള്‍പ്പെടെ നിരവധി കവര്‍ച്ചാ കേസുകളില്‍ പ്രതിയായ ഉദുമ സ്വദേശിയെ പുളിങ്ങോം പോലീസ് അറസ്റ്റ് ചെയ്തു. ഉദുമ പടിഞ്ഞാറിലെ ഇംതിയാസി (24)നെയാണ് പുളിങ്ങോം എസ് ഐ പി ബി സജീവന്‍ പിടികൂടിയത്. 

പുളിങ്ങോം ടൗണിലെ ടോമിയുടെ ഉടമസ്ഥതയിലുള്ള മൊബൈല്‍ ഫോണ്‍ ഷോപ്പില്‍ നിന്ന് 14 ഫോണുകളും 2000 രൂപ കവര്‍ന്ന കേസിലാണ് അറസ്റ്റ്. തൃശൂര്‍ മുതല്‍ കാസര്‍കോട് വരെയായി നിലവിലുള്ള 12 കേസുകളില്‍ ഇംതിയാസ് പ്രതിയാണെന്ന് പോലീസ് പറഞ്ഞു. 

തൃശൂരിലെ ധനകാര്യ സ്ഥാപനം കൊള്ളയടിച്ച കേസില്‍ ജയിലില്‍ കഴിഞ്ഞിരുന്ന ഇയാള്‍ ഇക്കഴിഞ്ഞ മെയ് മാസത്തില്‍ പുറത്തിറങ്ങിയ ശേഷമാണ് പെരിങ്ങോത്ത് കവര്‍ച്ച നടത്തിയതെന്ന് പോലീസ് പറഞ്ഞു.
Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.