വെള്ളിക്കോത്ത് : കുട്ടികളില്‍ ജനാധിപത്യ പ്രക്രിയയുടെ നടപടിക്രമങ്ങള്‍ പരിചയപ്പെടുത്തുന്നതിനും, ജനാധിപത്യം ശക്തിപ്പെടുത്തുന്നതിനും ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് പാര്‍ല്ലിമെന്ററി അഫേഴ്‌സിന്റെ ആഭിമുഖ്യത്തില്‍ നടത്തി വരുന്ന മോഡല്‍ പാര്‍ല്ലിമെന്റ് മല്‍സരത്തിന്റെ ഭാഗമായി വെള്ളിക്കോത്ത് മഹാകവി പി.സ്മാരക വൊക്കേഷണല്‍ ഹയര്‍സെക്കന്ററി സ്‌കൂളില്‍ മോഡല്‍ പാര്‍ല്ലിമെന്റ് സംഘടിപ്പിച്ചു.
പാര്‍ലിമെന്റില്‍ പി.പി.അനഘ സ്പീക്കറായും, ഷെറിന്‍ വേണുഗോപാല്‍ പ്രധാനമന്ത്രിയും സുനയന പ്രതിപക്ഷ നേതാവും വി.മാളവിക മാനവ വിഭവമന്ത്രിയായും, കാര്‍ത്തിക് റെയില്‍വേ മന്ത്രിയായും, കെ.ക്ഷമ വനം പരിസ്ഥിതി മന്ത്രിയായും, കെ.ക്ഷേമ കൃഷിവകുപ്പ് മന്ത്രിയായും, പി.അമല്‍ വിദേശകാര്യമന്ത്രിയായും, പ്രവീണ ധനകാര്യ മന്ത്രിയായും പാര്‍ല്ലിമെന്റില്‍ അവരുടെ വൈഭവം തെളിയിച്ചു.
പാര്‍ല്ലിമെന്റ് വീക്ഷിക്കാനായി എത്തിയ നാട്ടുകാര്‍ക്ക് ഇതൊരു പുതിയ അനുഭവമായിരുന്നു. ചോദ്യോത്തര വേളയുടെ സജീവത കാണികളെ ആവേശം കൊള്ളിച്ചു. പാര്‍ല്ലിമെന്റ് നടപടിക്രമങ്ങളെ എല്ലാം ഭംഗിയായി അവതരിപ്പിച്ച കുട്ടികളെ വിധി കര്‍ത്താക്കാള്‍ അഭിനന്ദിച്ചു.
Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
No comments:
Post a Comment